Image

ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ട സന്ദര്‍ഭത്തില്‍ മണിയുടെ മരണം വീണ്ടും അന്വേഷിക്കണമെന്ന് ആവശ്യം

Published on 12 July, 2017
ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ട സന്ദര്‍ഭത്തില്‍ മണിയുടെ മരണം വീണ്ടും അന്വേഷിക്കണമെന്ന് ആവശ്യം

റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെതിരെ സിനിമാ രംഗത്ത് നിന്നും കൂടുതല്‍ ആരോപണങ്ങള്‍ ഉയരുന്നു. ഏവരെയും ഞെട്ടിച്ച ഇന്നും ദുരൂഹമായി തുടരുന്ന കലാഭവന്‍ മണിയുടെ മരണം വീണ്ടും അന്വേഷിക്കണമെന്നാണ് ആവശ്യം. ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ട ഈ സന്ദര്‍ഭത്തില്‍ മണിയുടെ മരണത്തില്‍ ഇവരുടെ പങ്കില്‍ സംശയമുണ്ടെന്നാണ് വെളിപ്പെടുത്തല്‍. സംവിധായകന്‍ ബൈജു കൊട്ടാരക്കരയാണ് മാതൃഭൂമി ന്യൂസില്‍ ഇന്ന് വിവാദ വെളിപ്പെടുത്തല്‍ നടത്തിയത്. ബൈജുവിന്റെ വാക്കുകള്‍ സിനിമാ രംഗത്തുള്ള തന്നെയുള്ള സ്ത്രീ കഴിഞ്ഞ ദിവസം എന്നെ വിളിച്ചു. അവരാണ് ഞെട്ടിക്കുന്ന ചില വെളിപ്പെടുത്തലുകള്‍ നടത്തിയത്. മണിയുടെ മരണത്തില്‍ ദിലീപിനും മറ്റ് കൂട്ടാളികള്‍ക്കും പങ്കുണ്ട്.

ദിലീപ് ഇപ്പോള്‍ അറസ്റ്റിലായ സാഹചര്യത്തില്‍ അതും കൂടി അന്വേഷിക്കണമെന്ന് പറഞ്ഞു. ഈ സ്ത്രീയുടെ ഫോണ്‍ താന്‍ റെക്കോഡ് ചെയ്തിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കാന്‍ തയ്യാറാണെന്നും ബൈജു പറഞ്ഞു. കൊലപാതകമെന്നോ ആത്മഹത്യയെന്നോ ഉള്ള നിഗമനത്തിലെത്താനാവാതെ പോലീസ് ഇപ്പോഴും വട്ടംചുറ്റുകയാണ്. മണിയുടെ മരത്തില്‍ ആദ്യസംശയം തന്നെ തിരിഞ്ഞത് കൂട്ടുകാരിലേക്ക് ആയിരുന്നു. മണിക്കൊപ്പം ഔട്ട്ഹൗസായ പാടിയിലുണ്ടായിരുന്ന സുഹൃത്തുക്കളിലേക്കായിരുന്നു ആദ്യം സംശയത്തിന്റെ മുനകള്‍ നീണ്ടത്. ഇതില്‍ സിനിമാ താരങ്ങളും ഉണ്ടായിരുന്നു. മണിയും പാടിയില്‍ അവസാനം ഉണ്ടായിരുന്ന സിനിമാക്കാരും ദിലീപും നാദിര്‍ഷയും എല്ലാം ഉറ്റസുഹൃത്തുക്കളായിരുന്നു എന്നതാണ് വാസ്തവം. ഇവരില്‍ പലരെയും പോലീസ് ചോദ്യം ചെയ്തു. ആറു പേര്‍ക്ക് നുണപരിശോധന നടത്തി. നടന്മാരടക്കമുള്ള കൂട്ടുകാര്‍ സംശയത്തിന്റെ നിഴലിലായി. എന്നാല്‍, ഇവരടക്കം ആരെങ്കിലും മണിയെ ബോധപൂര്‍വം അപകടപ്പെടുത്തിയെന്നതിന് തെളിവുകള്‍ കിട്ടിയില്ല.
ഓര്‍ഗാനോഫോസ്‌ഫേറ്റ് ഇനത്തില്‍പ്പെട്ട ക്ലോര്‍പൈറിഫോസ് എന്ന കീടനാശിനി, എഥനോള്‍, അപകടകരമായ അളവില്‍ മെഥനോള്‍ എന്നിവ മണിയുടെ ശരീരത്തില്‍ കണ്ടെത്തിയെന്ന് രാസപരിശോധനയില്‍ തെളിഞ്ഞിരുന്നു. വിഷാംശം എങ്ങനെ ഉള്ളിലെത്തിയെന്ന ചോദ്യത്തിന് ഇന്നും ഉത്തരമില്ല. കീടനാശിനിയുടെ തെളിവുകള്‍ക്കായി പുഴയിലും തിരച്ചില്‍ നടത്തി. വ്യാജമദ്യത്തില്‍ വിഷം ഉണ്ടെന്നും വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ഇത് എങ്ങനെ സംഭവിച്ചു ആര് കൊടുത്തുവിട്ടു എന്നതൊന്നും ഇതുവരെ തെളിഞ്ഞിട്ടുമില്ല. പാടിയില്‍ എത്തിച്ച വിഷമദ്യത്തെക്കുറിച്ച് അന്ന് ധാരാളം ചര്‍ച്ചകള്‍ നടന്നതും വിവാദമായതും ആണ്.

 

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെയും നാദിര്‍ഷയെയും 13 മണിക്കൂര്‍ ചോദ്യം ചെയ്തതിന് പിന്നാലെ നാദിര്‍ഷ മണിയെ പ്രശംസിച്ച് രംഗത്തുവന്നിരുന്നു. മണി ജീവിച്ചിരുന്നെങ്കില്‍ ഞങ്ങളുടെ നിരപരാധിത്വം വെളിപ്പെടുത്താന്‍ മുന്നില്‍ നിന്നേനെ എന്നായിരുന്നു നാദിര്‍ഷ പറഞ്ഞത്. എന്നാല്‍ ഇന്ന് കാര്യങ്ങളെല്ലാം തകിടം മറിഞ്ഞിരിക്കുകയാണ് ദിലീപ് അകത്ത് ചോദ്യം ചെയ്യലുകളും സംശയത്തിന്റെ നിഴലില്‍ നാദിര്‍ഷ പുറത്തും. മണിയുടെ പേര് ഇതിലേക്ക് വലിച്ചിടല്ലെ എന്ന് അന്നും നാദിര്‍ഷയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക