Image

ദിലീപിന്റെ വീഴ്ച്ച മലയാളികളുടെ ശേഷിക്കുന്ന മാനത്തിനേറ്റ പ്രഹരം: ഫൊക്കാനാ പ്രസിഡന്റ് തമ്പി ചാക്കോ

(പി ഡി ജോര്‍ജ് നടവയല്‍, ഫൊക്കാന വക്താവ്) Published on 12 July, 2017
ദിലീപിന്റെ വീഴ്ച്ച മലയാളികളുടെ ശേഷിക്കുന്ന മാനത്തിനേറ്റ പ്രഹരം: ഫൊക്കാനാ പ്രസിഡന്റ് തമ്പി ചാക്കോ
ഫിലഡല്‍ഫിയ: ദിലീപിന്റെ വീഴ്ച്ച മലയാളികളുടെ ശേഷിക്കുന്ന മാനത്തിനേറ്റ പ്രഹരമെന്ന് ഫൊക്കാനാ പ്രസിഡന്റ് തമ്പി ചാക്കോ. കലാകാരന്മാരെ ഫൊക്കാനാ സമ്മേളനങ്ങളിലും അമേരിക്കന്‍ മലയാളി സംഘടനാ ഷോകളിലും സ്വീകരിച്ചിരുന്ന അമേരിക്കന്‍ മലയാളികള്‍ ഒരിക്കലും അറസ്റ്റിന് അര്‍ഹനാകുന്ന ദിലീപിനെയല്ല ബഹുമാനിച്ചിരുന്നത്.

സാഹിത്യകാരന്മാരെയും കലാകാരന്മാരെയും ആത്മീയാചാര്യന്മാരെയും നേതാക്കാളെയും ആദരിച്ചു പോരുന്ന മലായളശീലങ്ങള്‍ക്കുമേല്‍;  ആശയക്കുഴപ്പത്തിന്റെയും ധാര്‍മിക അരാജകത്വത്തിന്റെയും തീരാക്കളങ്കങ്ങള്‍ ഒന്നിë പുറകേ ഒന്ന് എന്ന രീതിയില്‍ വന്നു ചേരുന്നത്, കേരള മന:സാക്ഷിക്ക് താങ്ങാനാവുമോ? വരും തലമുറ ആത്മാര്‍ഥതയും ധര്‍മനിഷ്ഠയും ആരെക്കണ്ടു പഠിക്കണം എന്നിങ്ങനെയുള്ള പ്രതിസന്ധികള്‍ രാക്ഷസ്സീയമായി വളരുകയാണ്. അമേരിക്കന്‍ മലയാളിയുടെ സംഘചേതനയുടെ ബിംബമായ ഫൊക്കാനാ സകല സാമൂഹിക പ്രവര്‍ത്തകരോടുമൊപ്പം ഇത്തരം ച|തികളില്‍ ആæലതയും വിഷമവും പങ്കുവയ്ക്കുന്നു.

അമേരിക്കയിലെ മലയാളയുവത ലോകമെമ്പാടുമുള്ള മലയാളി യുവാക്കളോട് ചേര്‍ന്ന് നവീനമായ തിരുത്തല്‍ ശക്തിയായി കലാരംഗത്തും സാഹിത്യ രംഗത്തും സാംസ്കാരികമേഖലയിലും മുന്നോട്ടു വരുമ്പോള്‍ മാത്രമേ ഇതിനൊരു പ്രതിവിധിയാകൂ എന്നതാണ് യാഥാര്‍ഥ്യം. കാരണം, കേരളം അത്രമേല്‍ അടിമുടി കാപട്യം നിറഞ്ഞ് തിരിച്ചറിവ് നഷ്ടപ്പെട്ടവരായിരിക്കുന്നു.  മലയാളികളുടെ അമേരിക്കയിലെ അംബാസ്സിഡര്‍മാരെപ്പോലെ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഫൊക്കാനയ്ക്ക് ഇത്തരം വിഷയങ്ങള്‍ വച്ച് മലര്‍ന്നു കിടന്നു തുപ്പാനാവില്ല.

ഭാവി വാഗ്ദാനങ്ങളായ അമേരിക്കന്‍ മലയാള യുവതലമുറയിലും താരതമ്യേന നിഷ്കപടമായ മറുനാടന്‍ മലയാളയുവരീതികളിലും പ്രതീക്ഷയര്‍പ്പിക്കുന്നു. ദിലീപിനെ അറസ്റ്റു ചെയ്തു എന്നത് രോഗലക്ഷണത്തെ ചികിത്സിക്കുന്നതു പോലെയേ ആകുന്നുള്ളൂ. വിദ്യാഭ്യാസ്സ രംഗത്തെ മൂല്യബോധനം കാലം ആവശ്യപ്പെടുന്നു എന്നാണ് ഫൊക്കാന കരുതുന്നത്. ഈ രംഗത്തേക്ക് വെളിച്ചം വീശുന്ന ചര്‍ച്ചകളും പ്രവര്‍ത്തനങ്ങളും ആവശ്യമായിരിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക