Image

തോമസ് ചാമക്കാലായുടെ നിര്യാണത്തില്‍ യോങ്കേഴ്‌സ് മലയാളി അസോസിയേഷന്‍ അനുശോചിച്ചു

ഷോളി കുമ്പിളുവേലി Published on 12 July, 2017
തോമസ് ചാമക്കാലായുടെ നിര്യാണത്തില്‍ യോങ്കേഴ്‌സ് മലയാളി അസോസിയേഷന്‍ അനുശോചിച്ചു
ന്യൂയോര്‍ക്ക്: യോങ്കേഴ്‌സ് മലയാളി അസോസിയേഷന്റെ അഭ്യുദയകാംക്ഷിയും കലാ-സാമൂഹിക രംഗത്ത് വ്യക്തിമുദ്രപതിപ്പിക്കുകയും ചെയ്ത തോമസ് ചാമക്കാലായുടെ നിര്യാണത്തില്‍ യോങ്കേഴ്‌സ് മലയാളി അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി.

ബ്രോങ്ക്‌സ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തിന്റെ സ്ഥാപക നേതാക്കളില്‍ പ്രമുഖനും, ദീര്‍ഘകാലം ഇടവകയുടെ സെക്രട്ടറിയും കൈക്കാരനുമായിരുന്നു അദ്ദേഹം. നാടകങ്ങളില്‍ അഭിനയിക്കുകയും സംവിധാനം നിര്‍വഹിക്കുകയും ചെയ്തിരുന്ന തോമസ് ചാമക്കാലാ നല്ലൊരു കലാകാരന്‍ കൂടിയായിരുന്നു. നാല്‍പ്പതു വര്‍ഷമായി യോങ്കേഴ്‌സില്‍ താമസിച്ചുവന്നിരുന്ന ചാമക്കാലാ യോങ്കേഴ്‌സ് മലയാളികള്‍ക്ക് സുപരിചിതനും, സുഹൃത്തുമായിരുന്നു. അദ്ദേഹത്തിന്റെ വേര്‍പാട് മലയാളി സമൂഹത്തിന് നഷ്ടമാണെന്ന് യോങ്കേഴ്‌സ് മലയാളി അസോസിയേഷന്‍ അവതരിപ്പിച്ച അനുശോചന പ്രമേയത്തില്‍ പ്രതിപാദിച്ചു.

പ്രസിഡന്റ് ഷിനു ജോസഫിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഫോമ എംപയര്‍ റീജിയന്‍ പ്രസിഡന്റ് പ്രദീപ് നായര്‍, സഞ്ചു കളത്തില്‍പ്പറമ്പില്‍, ബാബുരാജ് പിള്ള, സുരേഷ് നായര്‍, ജോഫ്രിന്‍ ജോസ്, തോമസ് മാത്യു, ഷോബി ഐസക്ക് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക