Image

ദിലീപിന്റെ തെളിവെടുപ്പ്‌ തുടരുന്നു; കാവ്യയേയും അമ്മയേയും ചോദ്യം ചെയ്‌തേക്കും

Published on 12 July, 2017
ദിലീപിന്റെ തെളിവെടുപ്പ്‌ തുടരുന്നു; കാവ്യയേയും അമ്മയേയും ചോദ്യം ചെയ്‌തേക്കും
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ തെളിവെടുപ്പ്‌ തുടരുന്നു. ഇന്ന്‌ തൃശൂരില്‍ ആണ്‌ തെളിവെടുക്കുന്നത്‌. തൃശ്ശൂരിലെ ടെന്നീസ്‌ ക്‌ളബ്ബ്‌, ജോയ്‌സ്‌ പാലസ്‌, ഹോട്ടല്‍ ഗരുഡ എന്നിവിടങ്ങളിലാണ്‌ ഇനി തെളിവെടുപ്പിന്‌ കൊണ്ടുപോകേണ്ടത്‌. വെള്ളിയാഴ്‌ച രാവിലെ 11 ന്‌ വീണ്ടും കോടതിയില്‍ ഹാജരാക്കേണ്ടതിനാല്‍ ഇതിന്‌ മുമ്പ്‌ തെളിവെടുപ്പ്‌ പൂര്‍ത്തിയാക്കാനാണ്‌ പോലീസ്‌ ശ്രമിക്കുന്നത്‌.

അതേസമയം കേസില്‍ ദിലിപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനെയും അമ്മ ശ്യാമളയെയും ഇന്ന്‌ ചോദ്യം ചെയ്‌തേക്കും. പള്‍സര്‍ സുനിയുമായി നടിയെ ആക്രമിക്കാന്‍ ദിലീപ്‌ നടത്തിയ ഗൂഢാലോചനയില്‍ കാവ്യക്കും അമ്മയ്‌ക്കും പങ്കുണ്ടോയെന്നും പോലീസ്‌ അന്വേഷിക്കും.

മെമ്മറികാര്‍ഡ്‌ കാവ്യയുടെ വസ്‌ത്ര വ്യാപാര സ്ഥാപനമായ കാക്കനാട്ടെ ലക്ഷ്യയില്‍ ഏല്‍പ്പിച്ചിരുന്നോ എന്നതും അന്വേഷണ പരിധിയിലാണ്‌. കടയിലെ സിസിടിവി ദൃശ്യങ്ങല്‍ നഷ്ടപ്പെട്ടതിലും വിശദീകരണം തേടും.ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തും.

നടിയ ആക്രമിച്ച കേസില്‍ ഒരു സ്‌ത്രീക്ക്‌ പങ്കുണ്ടെന്ന കാര്യം നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു. അഡ്വ.ഫെനി ബാലകൃഷ്‌ണന്‍ ഒരു മാഡത്തിന്‌ ഈ കേസില്‍ ബന്ധമുണ്ടെന്ന്‌ വെളിപ്പെടുത്തിയിരുന്നു. പള്‍സര്‍ സുനിയുടെ സുഹൃത്തുക്കള്‍ സംസാരിക്കുന്നതില്‍ നിന്നാണ്‌ മാഡമെന്ന പരാമര്‍ശം ഫെനിക്ക്‌ ലഭിച്ചത്‌. എന്നാല്‍ കേസ്‌ വഴിതിരിച്ചുവിടാന്‍ പള്‍സര്‍ സുനി മെനഞ്ഞെടുത്ത കഥാപാത്രമാണോ ഈ മാഡമെന്നും പൊലീസ്‌ സംശയിക്കുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക