നടി ആക്രമിക്കപ്പെട്ട കേസ്; ദിലീപിനെ ആക്രമണ ശേഷം ബന്ധപ്പെട്ട അന്‍വര്‍ സാദത്ത് എംഎല്‍എയുടെ മൊഴിയെടുക്കും
VARTHA
12-Jul-2017
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ആലുവ എംഎല്‍എ അന്‍വര്‍ സാദത്തിന്റെ മൊഴിയെടുക്കും. ആക്രമണം നടന്ന ദിവസത്തിനു ശേഷം അന്‍വര്‍ സാദത്ത് ദിലീപിനെ നിരന്തരം ബന്ധപ്പെട്ടിരുന്നു എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് പൊലീസിന്റെ നീക്കം.
ദിലീപിന്റെ ഫോണ്‍കോളുകളുടെ വിശദാംശങ്ങളുടെ പരിശോധനക്ക് ശേഷമാണ് അന്‍വര്‍ സാദത്തും ദിലീപും തമ്മിലുള്ള ബന്ധം കണ്ടെത്തിയതെന്നും ഇതിനെ തുടര്‍ന്നാണ് മൊഴിയെടുക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി.
ഇപ്പോള്‍ വിദേശ പര്യടനത്തിലാണ് അന്‍വര്‍ സാദത്ത്. വിദേശത്ത് നിന്ന് എംഎല്‍എ മടങ്ങിയെത്തിയതിന് ശേഷം ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെടും.
Facebook Comments