Image

'എന്തിനാ ചേട്ടാ വായില്‍ തോന്നുന്നത്‌ പറയുന്നത്‌'; മാധ്യമ പ്രവര്‍ത്തകനോട്‌ ദീലീപ്‌

Published on 12 July, 2017
'എന്തിനാ ചേട്ടാ വായില്‍ തോന്നുന്നത്‌ പറയുന്നത്‌'; മാധ്യമ പ്രവര്‍ത്തകനോട്‌ ദീലീപ്‌
നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ തെളിവെടുപ്പിനു വേണ്ടി ഗൂഡാലോചന നടന്ന കൊച്ചി എംജി റോഡിലെ അബാദ്‌ പ്ലാസ ഹോട്ടലിലെത്തിച്ചു. ഹോട്ടലിലെ 410ാം മുറിയില്‍ വെച്ചാണ്‌ പള്‍സര്‍ സുനിയും ദിലീപും തമ്മില്‍ നടി ആക്രമിക്കുന്നതിനെ കുറിച്ച്‌ ഗൂഢാലോചന നടന്നത്‌.

ഈ സമയത്ത്‌ റിപ്പോര്‍ട്ട്‌ ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകനോട്‌ ദിലീപ്‌ പ്രതികരിച്ചു. ഏഷ്യാനെറ്റ്‌ ന്യൂസ്‌ റിപ്പോര്‍ട്ടര്‍ അഞ്‌ജുരാജിനോടായിരുന്നു ദിലീപിന്റെ പ്രതികരണം. 'എന്തിനാ ചേട്ടാ വായില്‍ തോന്നുന്നത്‌ പറയുന്നത്‌'; തെളിവെടുപ്പിനെത്തിച്ചപ്പോള്‍ മാധ്യമ പ്രവര്‍ത്തകനോട്‌ ദീലീപ്‌ ചോദിച്ചത്‌. ദിലിപീനെ ഹോട്ടല്‍ മുറിയിലെത്തിച്ച പൊലീസ്‌ സംഘത്തിനൊപ്പം അഞ്‌ജുരാജും റിപ്പോര്‍ട്ട്‌ ചെയ്യാന്‍ കയറിയിരുന്നു. തത്സമയം റിപ്പോര്‍ട്ട്‌ ചെയ്യുകയായിരുന്ന സമയത്ത്‌ റൂമിലേക്ക്‌ കയറവേ തിരിഞ്ഞു നിന്നായിരുന്നു ദീലീപിന്റെ ചോദ്യം.

ഹോട്ടലിലെ 410ാം റൂമിലെത്തിച്ച പൊലീസ്‌ ദിലീപിനോട്‌ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം തിരിച്ചു പോവുകയായിരുന്നു.നേരത്തെ തൊടുപുഴയില്‍ തെളിവെടുപ്പിനെത്തിച്ചെങ്കിലും ജനങ്ങള്‍ തിങ്ങിക്കൂടിയതിനെ തുടര്‍ന്ന്‌ തെളിവെടുക്കാനായിരുന്നില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക