Image

100 കുട്ടികള്‍ക്ക് മ്യൂസിക്ക് കോഴ്‌സ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു

പി.പി.ചെറിയാന്‍ Published on 12 July, 2017
100 കുട്ടികള്‍ക്ക് മ്യൂസിക്ക് കോഴ്‌സ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു
ഡാളസ്: ശ്രീ പത്മാവതി മഹിളാ വിശ്വവിദ്യാലയവും റ്റാനയും(Tana) സംയുക്തമായി നടത്തുന്ന സംഗീത- നൃത്ത പരിശീലനം പൂര്‍ത്തിയാക്കിയ നൂറു വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

ജൂലായ് 9ന് ടെക്‌സസ് പ്ലാനോ മിനര്‍വ ബാങ്ക്വറ്റ് ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വിശ്വവിദ്യാലയം വൈസ് ചാന്‍സലര്‍ പ്രൊഫസര്‍ വി ദുര്‍ഗാ ഭവാനിയാണ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയത്. റ്റാനാ) മ്യൂസിക്ക് കോഴ്‌സ് നാഷ്ണല്‍ കോര്‍ഡിനേറ്റര്‍ മീനാക്ഷി യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു.
വിദ്യാര്‍ത്ഥികളുടെ കലാപരമായ കഴിവുകള്‍ വികസിപ്പിക്കുന്നതിന് റ്റാനയും, വിശ്വവിദ്യാലയവും സംയുക്തമായി കൂടുതല്‍ ക്രിയാത്മക പരിപാടികള്‍ക്ക് രൂപം നല്‍കുമെന്ന ഡോ.പ്രസാദ് തോട്ടക്കൂറി പറഞ്ഞു.

വിദ്യാര്‍ത്ഥികളും, മാതാപിതാക്കളും തിങ്ങി നിറഞ്ഞ ബാങ്ക്വറ്റ് ഹാളില്‍ കുട്ടികള്‍ അവതരിപ്പിച്ച വിവിധ പരിപാടികളും ഉണ്ടായിരുന്നു.

സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയ വിദ്യാര്‍ത്ഥികളെ വൈസ് ചാന്‍സലര്‍ പ്രത്യേകം അഭിനന്ദിച്ചു.
കൂടുതല്‍ കുട്ടികള്‍ ഇന്ത്യന്‍ കലകള്‍ പരിശീലിക്കുന്നതിന് മുന്നോട്ടുവരണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.

100 കുട്ടികള്‍ക്ക് മ്യൂസിക്ക് കോഴ്‌സ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു100 കുട്ടികള്‍ക്ക് മ്യൂസിക്ക് കോഴ്‌സ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു100 കുട്ടികള്‍ക്ക് മ്യൂസിക്ക് കോഴ്‌സ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു100 കുട്ടികള്‍ക്ക് മ്യൂസിക്ക് കോഴ്‌സ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക