Image

ഫോമാ പൊളിറ്റിക്കല്‍ ഫോറത്തിന്റെ ടൊറന്റോ കേന്ദ്രമാക്കിയുള്ള കനേഡിയന്‍ ചാപ്പ്റ്റര്‍ രൂപീകരിച്ചു.

വിനോദ് കൊണ്ടൂര്‍ ഡേവിഡ്‌ Published on 12 July, 2017
ഫോമാ പൊളിറ്റിക്കല്‍ ഫോറത്തിന്റെ ടൊറന്റോ കേന്ദ്രമാക്കിയുള്ള കനേഡിയന്‍ ചാപ്പ്റ്റര്‍  രൂപീകരിച്ചു.
ഫോമാ പൊളിറ്റിക്കല്‍ ഫോറത്തിന്റെ ടൊറന്റോ കേന്ദ്രമാക്കിയുള്ള കനേഡിയന്‍ ചാപ്പ്റ്റര്‍  രൂപീകരിച്ചു. ഫോമാ പൊളിറ്റിക്കല്‍ ഫോറം  ചെയര്‍മാ ന്‍  തോമസ് റ്റി ഉമ്മന്റെ അധ്യക്ഷതയില്‍ ടോറോന്റോയില്‍ വച്ച് ചേര്‍ന്ന യോഗത്തില്‍ റീജിയണല്‍ വൈസ് പ്രസിഡന്റ് തോമസ് കെ തോമസ് ചാപ്റ്റര്‍ ഭാരവാഹികളായി മാറ്റ് മാത്യുസ് (കോ-ഓര്‍ഡിനേറ്റര്‍), സാക് കോശി ( വൈസ് കോഓര്‍ഡിനേറ്റര്‍), മാത്യു കുതിരവട്ടം ( സെക്രട്ടറി), ബിനോയ് വര്‍ഗീസ് (ജോയിന്റ് സെക്രട്ടറി), എന്നിവരെയും കമ്മറ്റിയംഗങ്ങളായി ജിജോ തോമസ്, എബ്രഹാം കുര്യന്‍ ,  മോഹന്‍ ആര്യത്ത്, ആന്റണി തോമസ്, സന്ധ്യ മനോജ്, ജെന്നിഫര്‍ പ്രസാദ്, തോമസ് തോമസ് എന്നിവരെയും തെരഞ്ഞെടുത്തതായി അറിയിച്ചു. 

കാനഡയിലെ രാഷ്ട്രീയ സാമൂഹ്യ മണ്ഡലങ്ങളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിക്കുന്ന ഫോമാ നേതാക്കളെ കാനഡ  ചാപ്റ്റര്‍ ഭാരവാഹികളായി തെരഞ്ഞെടുത്തതില്‍ ഫോമാ പ്രസിഡണ്ട് ബെന്നി വാച്ചാച്ചിറ, ജനറല്‍ സെക്രട്ടറി ജിബി തോമസ് , ട്രഷറാര്‍ ജോസി കുരിശിങ്കല്‍, വൈസ് പ്രസിഡന്റ് ലാലി കളപ്പുരക്കല്‍, ജോ. സെക്രട്ടറി വിനോദ് കൊണ്ടൂര്‍, ജോ. ട്രഷറാര്‍ ജോമോന്‍ കുളപ്പുരക്കല്‍,  എന്നിവര്‍ പ്രത്യേകം  അഭിനന്ദനം  അറിയിച്ചു.  മലയാളി സമൂഹത്തില്‍  മുഖ്യധാരാ രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്നവരെ  പ്രോത്സാഹിപ്പിക്കുക, പ്രവാസികളുടെ  പ്രശ്‌നങ്ങള്‍ അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തുക തുടങ്ങിയ ഒട്ടേറെ കാര്യങ്ങളില്‍ പൊളിറ്റിക്കല്‍ ഫോറം  സജീവമായി  പ്രവര്‍ത്തിക്കുകയാണെന്നു  ചെയര്മാന് തോമസ് റ്റി ഉമ്മന്‍ പ്രസ്താവിച്ചു.

ഫോമാ പൊളിറ്റിക്കല്‍ ഫോറത്തിന്റെ ടൊറന്റോ കേന്ദ്രമാക്കിയുള്ള കനേഡിയന്‍ ചാപ്പ്റ്റര്‍  രൂപീകരിച്ചു.
ഫോമാ പൊളിറ്റിക്കല്‍ ഫോറത്തിന്റെ ടൊറന്റോ കേന്ദ്രമാക്കിയുള്ള കനേഡിയന്‍ ചാപ്പ്റ്റര്‍  രൂപീകരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക