Image

ദിലീപിനെ കുടുക്കിയതാണെന്ന്‌ സഹോദരന്‍ അനൂപ്‌

Published on 13 July, 2017
ദിലീപിനെ കുടുക്കിയതാണെന്ന്‌ സഹോദരന്‍ അനൂപ്‌
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട്‌ ദിലീപിനെ കുടുക്കിയതാണെന്ന്‌ സഹോദരന്‍ അനൂപ്‌.ദിലീപിനെതിരെ ചിലര്‍ കെണിയൊരുക്കുകകായിരുന്നെന്നും ഇതിന്‌ പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും  തന്റെ സഹോദരന്‍ നിരപരാധിത്വം തെളിയിച്ച്‌ തിരിച്ചുവരുമെന്നും അനൂപ്‌ പറയുന്നു.

ഇതെല്ലാം കള്ളമാണ്‌. സിനിമയെ വെല്ലുന്ന തിരക്കഥയാണ്‌ ഇത്‌. സത്യവും ദൈവവും ഉണ്ടെങ്കില്‍ എല്ലാം പുറത്തുവരും. അപ്പോള്‍ എല്ലാവരും കൂടെനിന്നാല്‍ മതിയെന്നും അനൂപ്‌ പറയുന്നു.
ദിലീപിനെതിരെ ഒരു തെളിവുമില്ല. അവിടെ വെച്ചു കണ്ടു ഇവിടെ വെച്ചു കണ്ടു എന്നെല്ലാം പറയുന്നതല്ലാതെ ശക്തമായ ഒരു തെളിവുമില്ല. എല്ലാം കെട്ടിച്ചമച്ചതാണ്‌. ഇതെല്ലാം തെല്‍ും ബാക്കി അപ്പോള്‍ പറയാം.

ഒരു കാര്യം ഓര്‍ത്താല്‍ മതി. ഇങ്ങനെയൊരു അവസ്ഥ ആര്‍ക്കും വരും. ഇവിടെ ഗൂഢാലോചന നടത്തിയത്‌ ദിലീപല്ല. ദിലീപിനെതിരെയാണ്‌ ഗൂഢാലോചന നടന്നതെന്നും അനൂപ്‌ പറയുന്നു.
അതേസമയം ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഇന്ന്‌ സര്‍ക്കാര്‍ വാദം നടന്നില്ല. അഭിഭാഷകന്‌ ഹാജരാകേണ്ട റിപ്പോര്‍ട്ട്‌ അന്വേഷണ സംഘം നല്‍കാത്തതിനെ തുടര്‍ന്നാണ്‌ വാദം മുടങ്ങിയത്‌. നാളെ കോടതി ജാമ്യാപേക്ഷ പരിഗണിക്കും. 


Join WhatsApp News
Peeping Tom 2017-07-13 07:18:40
തെളിവുകൾ ഇല്ലാതെയും ഇല്ലാത്ത തെളിവുകൾ ഉണ്ടാക്കിയും പോലീസ് ഒരാളെ അറസ്റ്റ് ചെയ്യിതിട്ടുണ്ടങ്കിൽ അതവർക്ക് പറ്റിയ വലിയ പാളിച്ച. അതിന്റെ അടിസ്ഥാനത്തിൽ ദിലീപിനെ ക്രൂശിച്ച ജനം അതല്ല നേരെമറിച്ചാണെങ്കിൽ പോലീസിനെയും ക്രൂശിക്കാൻ  മടിക്കില്ല. കാരണം ജനം വിഡ്‌ഡികളായിട്ടല്ല. അവരുടെ ഉള്ളിൽ സത്യം അറിയാനുള്ള അതിയായ വാഞ്ച ഉള്ളതുകൊണ്ടാണ്. പൊതു ജനം കഴുതകള്ളാണ് എന്നുള്ള പൊതുവായ ധാരണ മാറ്റേണ്ടക്കാലം അതിക്രമിച്ചിരിക്കുന്നു. അവരെ രാഷ്ട്രീയക്കാർ, മത നേതാക്കന്മാർ, താര രാജാക്കന്മാരും കഴുതകളാക്കുന്നതാണ്. അവരെ കഴുതകളാക്കി ഈ വഞ്ചകവർഗ്ഗം യാത്ര ചെയ്യാൻ തുടങ്ങിയിട്ട് കാലം കുറെയായി. ഇനി അത് നടക്കുമെന്ന് തോന്നുന്നില്ല. ഇന്ന് ഇവന്റെയൊക്ക കിടക്കറകളിലും കുളിമുറിക്കുള്ളികളിലും ക്യാമറകളുടെ ഒളിക്കണ്ണുകൾ അവരുടെ ചെയ്തികളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ടു നിയമത്തെ അതിന്റെ വഴിക്ക് വിടുക. കോടതിയിൽ കേസ് തെളിയിക്കപ്പെടട്ടെ.  അതുവരെ കാത്തിരിക്കൂ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക