Image

ബലാത്സംഗ കേസിലെ പ്രതി എന്ന്‌ ഉപയോഗിച്ചിട്ടില്ല: മാധ്യമ വാര്‍ത്തക്കെതിരെ ആര്‍.എസ്‌ വിമല്‍

Published on 13 July, 2017
ബലാത്സംഗ കേസിലെ പ്രതി എന്ന്‌ ഉപയോഗിച്ചിട്ടില്ല: മാധ്യമ വാര്‍ത്തക്കെതിരെ  ആര്‍.എസ്‌ വിമല്‍
കോഴിക്കോട്‌: നടന്‍ ദിലീപിനെ കുറിച്ചുള്ള വാര്‍ത്തയില്‍ താന്‍ ഉപയോഗിക്കാത്ത പരാമര്‍ശംഎഴുതിച്ചേര്‍ത്ത  മാധ്യമ വാര്‍ത്തക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ ആര്‍.എസ്‌ വിമല്‍.

ബി.പി മൊയ്‌തീന്‍ സേവാമന്ദിറിന്‌ ദിലീപ്‌ നല്‍കിയ 30 ലക്ഷം രൂപ തിരിച്ചുകൊടുക്കാന്‍ കാഞ്ചനമാല തയ്യാറാകണമെന്നായിരുന്നു ഒരു ചാനലിന്‌ നല്‍കിയ പ്രതികരണത്തിനിടെ വിമല്‍ പറഞ്ഞത്‌.

എന്നാല്‍ ഈ വാര്‍ത്തയ്‌ക്ക്‌ കൈരളി ഓണ്‍ലൈന്‍ നല്‍കിയ തലക്കെട്ട്‌ ' കാഞ്ചനമാലയുടെ മൊയ്‌തീന്‍ സ്‌മാരകത്തിന്‌ ബലാത്സംഗകേസിലെ പ്രതി ദിലീപ്‌ നല്‍കിയ സംഭാവന വേണ്ട' എന്നായിരുന്നു. 

ഇതിനെതിരെയാണ്‌ വിമല്‍ രംഗത്തെത്തിയത്‌. തന്റെ ഫേസ്‌ബുക്ക്‌ പേജിലെഴുതിയ കുറിപ്പിലാണ്‌ പ്രസ്‌തു വാര്‍ത്ത ഷെയര്‍ ചെയ്‌തുകൊണ്ട്‌ വിമല്‍ പ്രതികരിച്ചത്‌.

പ്രിയപ്പെട്ടവരെ, ബലാത്സംഗക്കേസിലെ പ്രതി എന്നൊരു വാചകം ഞാന്‍ ഉപയോഗിച്ചിട്ടേയില്ല. മാത്രമല്ല ഈ വാര്‍ത്ത വന്ന മാധ്യമത്തോട്‌ ഞാന്‍ സംസാരിച്ചിട്ടുമില്ല. ഇങ്ങനെ വായില്‍ തോന്നുന്നത്‌ എഴുതി വിടുമ്പോ ഒരല്‍പ്പം ബോധത്തോടെ വേണം�ഞാനും കുറച്ചുകാലം മാധ്യമപ്രവര്‍ത്തനം ചെയ്‌തിരുന്നയാളാണ്‌എന്തായാലും ഇതെഴുതിയ ആള്‍ക്ക്‌ എന്റെ വക ഒരു സ്ലേറ്റും പെന്‍സിലും.. 

വിമല്‍ നടത്തിയ പരാമര്‍ശത്തെക്കുറിച്ച് തനിക്കൊന്നും പറയാനില്ലെന്ന് കാഞ്ചനമാല. തന്നെയോ ബി.പി മൊയ്തീന്‍ സേവാമന്ദിറിനെയോ ഇതിലേക്ക് വലിച്ചിഴയ്ക്കരുത്. വിമല്‍ പറഞ്ഞത് എന്റെ അഭിപ്രായമല്ല. ഈ വിഷയത്തില്‍ എനിക്ക് താല്പര്യമില്ല കാഞ്ചനമാല മാതൃഭൂമി ഡോട്ട് കാേമിനോട് പറഞ്ഞു.

എന്നു നിന്റെ മൊയ്തീന്‍ എന്ന ചിത്രം ദിലീപിനെയും കാവ്യാ മാധവനെയും പ്രധാന കഥാപാത്രങ്ങളാക്കി എടുക്കാനാണ് ആദ്യം ആലോചിച്ചിരുന്നതെന്നും വിമല്‍ പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ദിലീപ് ഇതില്‍ നിന്ന് പിന്മാറി. എന്നിട്ടും സിനിമ വിജയിച്ചതുകൊണ്ടുള്ള പക കൊണ്ടാണ് സേവാമന്ദിര്‍ പണിയാന്‍ ദിലീപ് പണം നല്‍കിയത് വിമല്‍ അഭിമുഖത്തില്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക