Image

ആസിഫലിക്ക് മനം മാറ്റം

Published on 13 July, 2017
ആസിഫലിക്ക് മനം മാറ്റം
കുറ്റം തെളിയിക്കുന്നതു വരെ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിനെ പിന്തുണയ്ക്കുന്നവര്‍ക്കൊപ്പമാണ് താനെന്ന് നടന്‍ ആസിഫ് അലി. കേസും അന്വേഷണവും കഴിഞ്ഞ് വരുന്ന ദിലീപിനെ അഭിമുഖീകരിക്കാനുള്ള മടി എന്നുമുണ്ടാകും. അതുകൊണ്ടാണ് അദ്ദേഹത്തിനൊപ്പം അഭിനയിക്കില്ലെന്ന് പറഞ്ഞത്. അങ്ങിനെ പറഞ്ഞതില്‍ ഖേദമില്ല. പറഞ്ഞതിന്റെ സത്യാവസ്ഥ ജനങ്ങള്‍ മനസ്സിലാക്കാത്തതിലെ ഖേദമുള്ളൂ-ആസിഫ് അലി മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
ദിലീപേട്ടനെ അറസ്റ്റ് ചെയ്തു എന്ന വാര്‍ത്തയുടെ പ്രതികരണമാണ് ഞാന്‍ നടത്തിയത്. വളരെ സത്യസന്ധമായ പ്രതികരണമായിരുന്നു അത്. ദിലീപേട്ടന്റെ പേര് വരരുതെന്ന് വ്യക്തിപരമായി ഒരുപാട് ആഗ്രഹിച്ച ആളാണ് ഞാന്‍. എന്റെയൊരു അഭ്യുദയകാംക്ഷി കൂടിയാണ് അദ്ദേഹം. കുറ്റം തെളിയിക്കുന്നതുവരെ അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരുടെ കൂടെയാണ് ഞാനും ഉള്ളത്.
വീണു കിടക്കുന്ന ആളെ ഞങ്ങളാരും ചവിട്ടുന്നില്ല. തെറ്റ് ചെയ്തിട്ടുണ്ടെന്ന് തെളിയുന്നതുവരെ അദ്ദേഹത്തെ പിന്തുണയ്ക്കാണ് ഞാന്‍ എന്നും ആഗ്രഹിക്കുന്നത്. അതാണ് ചെയ്തിട്ടുള്ളത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക