Image

വിവാഹമോചനത്തെക്കുറിച്ച് സുരഭിക്ക് പറയാനുള്ളത്

Published on 13 July, 2017
വിവാഹമോചനത്തെക്കുറിച്ച് സുരഭിക്ക് പറയാനുള്ളത്
നടി സുരഭി ലക്ഷ്മി വിവാഹ മോചിതയായി. കോഴിക്കോട് കുടുംബ കോടതിയില്‍ നിന്നാണ് വിപിന്‍ സുധാകറും സുരഭിയും വിവാഹമോചിതരായത്. വിപിന്‍ തന്നെയാണ് ഈ വിവരം ഫേസ്ബുക്കിലൂടെ ആരാധകരെ അറിയിച്ചത്. ഒന്നരവര്‍ഷമായി പിരിഞ്ഞ് കഴിയുകയായിരുന്നു ഇവര്‍. ഇത് സംബന്ധിച്ച് വിപിന്‍ ഇട്ട പോസ്റ്റിന് പുറമേ സുരഭിയും ഫേസ്ബുക്കില്‍ വിശദീകരണം എഴുതി.

സുരഭിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

പ്രിയപ്പെട്ടവരെ,

എന്റെ ജീവിതത്തിലെ ഓരോ സംഭവവും ഞാന്‍ നിങ്ങളുമായി പങ്കിടാറുണ്ട്. നിങ്ങളോരോരുത്തരും എന്നും എന്നോടൊപ്പമുണ്ടെന്നുള്ള ഉറച്ച വിശ്വാസം കൊണ്ടാണ് ഞാനങ്ങിനെ ചെയ്യുന്നത്. നിങ്ങളെനിക്കു നല്കുന്ന ശക്തിയും പ്രോത്സാഹനവും അത്രകണ്ട് അധികമാണ്. ഞാനതിന് നിങ്ങളോരോരുത്തരോടും കടപ്പെട്ടിരിക്കുന്നു.

ഇന്നും എന്റെ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവിനെ കുറിച്ച് പറയാനാണ് ഞാനീ ുീേെ ഇടുന്നത്. കഴിഞ്ഞ ഒന്നര വര്‍ഷമായി ഞാനും ഭര്‍ത്താവ് വിപിന്‍ സുധാകറും പിരിഞ്ഞാണ് താമസിച്ചിരുന്നത്. ഇന്ന് ഒദ്യോഗികമായി ഞങ്ങള്‍ വിവാഹമോചിതരായി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക