Image

ഭക്തിയുടെ നിറവില്‍ ലണ്ടന്‍ ക്‌നാനായ ചാപ്ലയന്‍സിക്ക് തുടക്കം; അഭിമാനത്തോടെ ക്‌നാനായ സമുദായം

Published on 13 July, 2017
ഭക്തിയുടെ നിറവില്‍ ലണ്ടന്‍ ക്‌നാനായ ചാപ്ലയന്‍സിക്ക് തുടക്കം; അഭിമാനത്തോടെ ക്‌നാനായ സമുദായം

ലണ്ടന്‍: ചരിത്രത്തില്‍ ഇടംനേടിയ ക്‌നാനായ കവന്‍ഷന് പിറ്റേന്ന് ലണ്ടനിലെ ക്‌നാനായ ചാപ്ലയന്‍സിക്കും ഔദ്യോഗിക തുടക്കം. കെന്റിനടുത്ത് ഗില്ലിഹാമിലെ ഔവര്‍ ലേഡി ഓഫ് ഗില്ലിഹാമില്‍ ഞായറാഴ്ച വൈകുന്നേരം നടന്ന ചടങ്ങില്‍ കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ നിലവിളക്കില്‍ തിരിതെളിച്ചതോടെ ചാപ്ലയന്‍സിക്ക് ഔദ്യോഗിക തുടക്കമായി. യുകെയിലെ സീറോ മലബാര്‍ മെത്രാന്‍ മാര്‍ ജോസഫ് സ്രാന്പിക്കലിന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ഗില്ലിഹാം പള്ളിയില്‍ തിങ്ങിനിറഞ്ഞ ക്‌നാനായക്കാര്‍ക്ക് ഇതൊരു പുണ്യനിമിഷമായി മാറി.

ചടങ്ങിന് മുന്നോടിയായി മാര്‍തോമാശ്‌ളീഹായുടെ തിരുനാളും ലണ്ടന്‍ കെന്റ് ചാപ്ലയന്‍സില്‍ ആഘോഷിച്ചു. മാര്‍ ജോസഫ് പണ്ടാരശേരിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന തിരുനാള്‍ കുര്‍ബാനയില്‍, ഫാ. സജി മലയില്‍പുത്തന്‍പുരയില്‍, ഫാ.മാത്യു കട്ടിയാങ്കല്‍ എന്നിവര്‍ സഹകാര്‍മികരായി.

മാഞ്ചസ്റ്ററിലെ സെന്റ് മേരീസ് ചാപ്ലയന്‍സിക്ക് പിന്നാലേയാണ് ലണ്ടന്‍ കെന്റ് സെന്റ് ജോസഫ് ചാപ്ലയന്‍സിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ക്‌നാനായ സമുദായം വിശ്വാസത്തില്‍ അധിഷ്ഠിതമായ ജീവിതം നയിക്കണമെന്ന് ചാപ്ലയന്‍സി ഉദ്ഘാടനം ചെയ്തുകൊണ്ട് മാര്‍ പണ്ടാരശേരില്‍ അഭ്യര്‍ഥിച്ചു. 
തുടര്‍ന്ന് അനുഗ്രഹപ്രഭാഷണം നടത്തിയ മാര്‍ ജോസഫ് സ്രാന്പിക്കല്‍ കണ്‍വന്‍ഷന്‍ ദിനത്തിലെപ്പോലെ ക്‌നാനായക്കാരുടെ കൈയടി നേടുന്ന പ്രസംഗമാണ് നടത്തിയത്. തനിമ സംരക്ഷിച്ചുകൊണ്ട് ക്‌നാനായ സമുദായം മുന്നോട്ടുപോകുന്നതിന് വേണ്ടി എല്ലാ പിന്തുണയും പ്രോല്‍സാഹനവും നല്‍കുമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. 134 ചാപ്ലയന്‍സികള്‍ ലണ്ടനിലുള്ളതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ക്‌നാനായ സമുദായത്തിന്റെ വ്യതിരിക്ത ഉള്‍കൊള്ളാന്‍ തനിക്ക് യാതൊരു മടിയുമില്ലെന്നും അദ്ദേഹം പറഞ്ഞു. ചാപ്ലയന്‍സികള്‍ പിന്നീട് മിഷനുകളായും തുടര്‍ന്ന് ഇടവകകളായും മാറണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ലണ്ടനിലും കെന്റിലും ഓരോ ഇടവകകള്‍ ഉണ്ടാകണം. സ്വന്തം പള്ളികള്‍ ഉള്ള ഇടവകകളായി മാറണംഅദ്ദേഹം പറഞ്ഞു.

ഫാ. സജി മലയില്‍പുത്തന്‍പുരയില്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്നു. യുകെകെസിഎ സെക്രട്ടറി ജോസി നെടുന്തുരുത്തി പുത്തന്‍പുരയില്‍., ജോയിന്റ് ട്രഷറര്‍ ഫിനില്‍ കളത്തിക്കോട്ടില്‍്, എല്‍കെ.സി.എ പ്രസിഡന്റ് മധു, മാഞ്ചസ്റ്റര്‍ റീജയന്‍ പ്രതിനിധി മാത്യു കുര്യന്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ചു. ഫാ.മാത്യു കട്ടിയാങ്കല്‍ സ്വാഗതവും കെന്റ് കോഡിനേറ്റര്‍ മാത്യൂ പുളിക്കത്തൊട്ടിയില്‍ നന്ദിയും പറഞ്ഞു.

യുകെകെസിഎ വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോയിന്റ് സെക്രട്ടറി സഖറിയ പുത്തന്‍കളം എന്നിവരും വേദിയിലുണ്ടായിരുന്നു. യുകെകെസിഎ മുന്‍ ജോയിന്റ് സെക്രട്ടറി ഫിലിപ്പ് പൂതൃക്കയിലിന്റെ നേതൃത്വത്തില്‍ തയാറാക്കിയ ലോഗോയുടെ പ്രകാശനം മാര്‍ സ്രാന്പിക്കല്‍ നിര്‍വഹിച്ചു. മുന്‍ പ്രസിഡന്റ് സിറില്‍ പടപുരക്കല്‍, ലണ്ടന്‍ റീജിയന്‍ സെക്രട്ടറി ഫ്രാന്‍സിസ് സൈമണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.ടോമി പടവെട്ടുംകാല, സന്തോഷ് ബെന്നി, ജിനിഅജു, ഷൈനിഫ്രാന്‍സിസ്,മിനി ജോമോന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള തായിരുന്നു തിരുനാള്‍ കുര്‍ബാനയുടെ ഗായകസംഘം.

റിപ്പോര്‍ട്ട്: സാജന്‍ പടിക്കമാലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക