Image

ലണ്ടന്റെ നാലുമടങ്ങ് വലുപ്പമുള്ള മഞ്ഞുകട്ട അന്റാര്‍ട്ടിക്കയില്‍ നിന്നു അടര്‍ന്നുമാറി

Published on 13 July, 2017
ലണ്ടന്റെ നാലുമടങ്ങ് വലുപ്പമുള്ള മഞ്ഞുകട്ട അന്റാര്‍ട്ടിക്കയില്‍ നിന്നു അടര്‍ന്നുമാറി

 
ലണ്ടന്‍: അന്റാര്‍ട്ടിക്കയിലെ ഒരു ഐസ് ഷെല്‍ഫില്‍ നിന്ന് ലണ്ടന്റെ നാലുമടങ്ങു വിസ്തൃതിയുള്ള ഒരു കൂറ്റന്‍ മഞ്ഞു കട്ട അടര്‍ന്നു മാറിയതായി കണ്ടെത്തി. രേഖപ്പെടുത്തിയ ചരിത്രത്തില്‍ ഇത്രയും വലിയ മഞ്ഞു പാളി ഇതിനു മുന്‍പു അടര്‍ന്നു മാറിയിട്ടില്ല.

വെയില്‍സിന്റെ നാലിലൊന്ന് വലുപ്പം വരുന്ന മഞ്ഞു കട്ട ഇപ്പോള്‍ നേരിയ ബന്ധനത്തിലാണ് വന്‍കരയുമായി ബന്ധം തുടരുന്നത്. ഏതു നിമിഷവും ഇത് വിച്ഛേദിക്കപ്പെട്ട് കടലില്‍ ഒഴുകിത്തുടങ്ങാം.

5800 സ്‌ക്വയര്‍ കിലോമീറ്റര്‍ വലുപ്പമാണ് ഇതിനു കണക്കാക്കുന്നത്. മഞ്ഞുമലകള്‍ ഒഴുകിനീങ്ങുന്നത് അന്റാര്‍ട്ടിക്കയില്‍ മിക്കപ്പോഴും സംഭവിക്കുമെങ്കിലും ഇത്രയും വന്പന്‍ ഇതാദ്യമാണ്. സമുദ്ര ഗതാഗതത്തിനു വലിയ ഭീഷണിയാണിെഃന്നും വിദഗ്ധര്‍ പറയുന്നു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക