• Home
  • US
  • US-Religion
  • Oceania
  • Magazine
  • യൂറോപ്
  • ഗള്‍ഫ്‌
  • കോഴിക്കോട്
  • നോവല്‍
  • സാഹിത്യം
  • കഥ, കവിത, ലേഖനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • ചിന്താലോകം
  • VISA
  • ഫോമാ
  • ഫൊകാന
  • പ്രതികരണങ്ങള്‍
  • എഴുത്തുകാര്‍
  • കാര്‍ട്ടൂണ്‍
  • നഴ്സിംഗ് രംഗം
  • ABOUT US

നിരപരാധിത്വം തെളിയിച്ച് പുറത്തുവരുമെന്ന് സംവിധായകന്‍ വൈശാഖ്

VARTHA 13-Jul-2017
വര്‍ഷങ്ങള്‍ക്കു മുമ്പ്, ഒരുപാട് സ്വപ്നങ്ങളും ഏറെ പരിഭ്രമവുമായി 'കൊച്ചിരാജാവ് 'എന്ന സിനിമയില്‍ ഒരു സംവിധാന സഹായിയായി എത്തിയ കാലം. മനസ്സ് നിറയെ ആദ്യമായി സിനിമയില്‍ എത്തിപ്പെട്ടതിന്റെ വിറയല്‍ ആയിരുന്നു. സൗഹാര്‍ദ്ദത്തിന്റെയും സ്‌നേഹത്തിന്റെയും കരങ്ങള്‍ ഒരു കരുതലായി എന്റെ തോളില്‍ സ്പര്‍ശിച്ചു. നായകന്റെ കരങ്ങള്‍.
ദിലീപ് എന്ന മനുഷ്യനെ ആദ്യമായി ഞാന്‍ പരിചയപ്പെട്ട ദിവസങ്ങള്‍. സ്‌നേഹിക്കുന്നവരെ ഹൃദയത്തോട് ചേര്‍ത്ത് പിടിക്കാനുള്ള അദ്ദേഹത്തിന്റെ മനസ്സ് വശ്യമായിരുന്നു. 

പിന്നീടൊരിക്കല്‍ 20-20 തുടങ്ങും മുന്‍പ്, ജോഷി സാറിന് എന്നെ പരിചയപ്പെടുത്തികൊണ്ടു ദിലീപേട്ടന്‍ പറഞ്ഞു; എനിക്ക് പ്രതീക്ഷയുള്ള പയ്യനാണ് സാറിന്റെ കൂടെ നിര്‍ത്തിയാല്‍ നന്നായിരുന്നു;. ദിലീപേട്ടന്‍ എന്നും എനിക്ക് അത്ഭുതമായിരുന്നു.

പരിമിതികളെ ഇച്ഛാശക്തി കൊണ്ടും കഠിനാധ്വാനം കൊണ്ടും അതിജീവിക്കുന്ന പ്രതിഭ. ഒരിക്കല്‍, സഹസംവിധായകനായ എന്റെ ആശ്രദ്ധ കൊണ്ട്, ട്വന്റി ട്വന്റിയില്‍ ഒരബദ്ധം സംഭവിച്ചു. 'എന്റെ തെറ്റല്ലെന്ന് 'പിടിച്ചു നില്‍ക്കാന്‍ ഞാന്‍ കളവു പറഞ്ഞു.

അന്ന് ദിലീപേട്ടന്‍ എന്നെ ഉപദേശിച്ചു, സിനിമ നമുക്ക് ചോറ് മാത്രമല്ല, ഈശ്വരനുമാണ്. തെറ്റുകള്‍ പറ്റാം തിരുത്താനുള്ള അവസരം സിനിമ തരും. പക്ഷെ തൊഴിലില്‍ കള്ളം പറയരുത്. അത് പൊറുക്കപ്പെടില്ല. പിന്നീട് ഞാന്‍ സംവിധായകനായി. ദിലീപേട്ടന്‍ നായകനായ ചിത്രവും ഞാന്‍ സംവിധാനം ചെയ്തു.

 സിനിമയില്‍ എത്തിയശേഷം എന്നെ ഏറ്റവും നടുക്കിയ വാര്‍ത്തയായിരുന്നു, എന്റെ സുഹൃത്തും സഹപ്രവര്‍ത്തകയുമായ നടിക്കെതിരെ നടന്ന പൈശാചികമായ ആക്രമണം. ആ സംഭവത്തെക്കുറിച്ചു കേട്ട ഓരോ വിശദാംശങ്ങളും മനസ്സില്‍ വല്ലാത്ത നീറ്റലായിരുന്നു.

ഞാന്‍ സഹസംവിധായകനായിരുന്ന കാലത്തു തന്നെ ഞങ്ങള്‍ ഒരുമിച്ചു ജോലി ചെയ്തിട്ടുള്ളതാണ്. അന്ന് മുതല്‍ ഊഷ്മളമായ ഒരു സൗഹൃദം സൂക്ഷിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ദാരുണമായ ആ സംഭവത്തിന് ശേഷം, വിദേശത്തു ഒരു സിനിമയുടെ ചിത്രീകരണ സ്ഥലത്തു വച്ച് ഞാനവളെ വീണ്ടും കണ്ടു. ഏറെനേരം ഞങ്ങള്‍ സംസാരിച്ചു. എന്റെ തണുത്ത കൈ പിടിച്ചു അവള്‍ ചിരിച്ചപ്പോള്‍, അവളുടെ കണ്ണില്‍ ഒളിപ്പിച്ചു വച്ച വേദന എനിക്ക് കാണാമായിരുന്നു. 

അവള്‍ക്കു നീതി കിട്ടും. കിട്ടണം. അത് എന്റെ പ്രാര്‍ത്ഥനയായിരുന്നു. പക്ഷെ, അവള്‍ ആക്രമിക്കപ്പെട്ട സംഭവത്തിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെടുത്തി ദിലീപേട്ടന്‍ അറസ്റ്റ് ചെയ്യപ്പെട്ട ദിവസം. ഭൂമി പിളര്‍ന്നു പോകുന്നത് പോലുള്ള നടുക്കമായിരുന്നു മനസ്സില്‍. കണ്ണില്‍ ഇരുട്ട് കയറുന്നതു പോലെ. മരണം നടന്ന വീട് പോലെ മനസ്സ് ദുര്‍ബലമായി. ക്ഷീണിതമായി.

എനിക്കറിയാവുന്ന ദിലീപേട്ടന് ഇത് ചെയ്യാന്‍ കഴിയില്ല. സ്വന്തം മകളെക്കുറിച്ചു പറയുമ്പോള്‍, അദ്ദേഹത്തിന്റെ മനസിലെ പിടച്ചിലും കരുതലും ഞാന്‍ നേരിട്ട് കണ്ടറിഞ്ഞതാണ്. സഹോദരിയെയും അമ്മയെയും അദ്ദേഹം എത്രത്തോളം സ്‌നേഹിക്കുന്നു എന്ന് എനിക്കറിയാവുന്നതാണ്.

എന്റെ മകളുടെ ശിരസ്സില്‍ കൈ വച്ച് അദ്ദേഹം പറഞ്ഞ വാത്സല്യം ഒട്ടും കളവായിരുന്നില്ല. എല്ലാത്തിലുമുപരി ദിലീപേട്ടന്‍ ഒരു കലാകാരനാണ്. ഇങ്ങനെയൊന്നും ചെയ്യാന്‍, ചെയ്യിപ്പിക്കാന്‍ ദിലീപേട്ടന് കഴിയില്ല. സത്യം പുറത്തു വരണം. നിരപരാധി ആണെങ്കില്‍ അത് തെളിയിക്കാനുള്ള അവസരം ദിലീപേട്ടന് നല്‍കണം. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ ഒരു ഇന്ത്യക്കാരന്‍ എന്ന നിലയില്‍ ഞാന്‍ വിശ്വസിക്കുന്നു. അന്തിമ വിധി വരുന്നത് വരെ.

ഇപ്പോള്‍ കാണിക്കുന്ന ഈ ആക്രമണ
ങ്ങളില്‍ നിന്നും ദിലീപേട്ടനെ വെറുതെ വിട്ടൂടെ? മനസ്സില്‍ തൊട്ടു പറയുന്നു, ഞാന്‍ ആക്രമിക്കപ്പെട്ട എന്റെ സഹോദരിയുടെ പക്ഷത്തു തന്നെയാണ്. നീതി, അത് അവളുടെ അവകാശമാണ്. തെറ്റ് ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടണം.

പക്ഷേ, ദിലീപേട്ടന്‍ നിരപരാധി ആണെങ്കില്‍ ഇന്ന് അദ്ദേഹത്തോട് ഈ കാണിക്കുന്ന അനീതിക്കും അതിക്രമങ്ങള്‍ക്കും കേരളം എങ്ങനെ മാപ്പു പറയും! ദിലീപേട്ടാ. നിങ്ങളുടെ നിരപരാധിത്വം ലോകത്തെ ബോധ്യപ്പെടുത്താനുള്ള ബാധ്യത നിര്‍ഭാഗ്യവശാല്‍ ഇപ്പോള്‍ നിങ്ങളുടേത് മാത്രമായിപ്പോയിരിക്കുന്നു. എന്റെ പ്രാര്‍ത്ഥന. അഗ്‌നിശുദ്ധി വരുത്തി തിരിച്ചു വരൂ. 
Facebook Comments
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image
News in this section
മലപ്പുറത്ത് സീരിയല്‍ പ്രവര്‍ത്തകയുടെ ജഡം കത്തിക്കരിഞ്ഞ നിലയില്‍
തൃശൂര്‍ സ്വദേശിയായ ദളിത് യുവാവ് തമിഴ്‌നാട് പോലീസ് കസ്റ്റഡിയില്‍ മരിച്ചു; മര്‍ദനമെന്നു ബന്ധുക്കള്‍
കുട്ടനാട്ടിലെ വായ്പാത്തട്ടിപ്പു കേസ്: കാര്‍ കസ്റ്റഡിയിലെടുത്തു : ഫാ.തോമസ് പീലിയാനിക്കല്‍ ഒളിവില്‍
യെച്ചൂരിയുടെ രണ്ടാമൂഴം ഏകകണ്ഠമല്ല; കേന്ദ്രകമ്മറ്റിയില്‍ നാല് പേര്‍ എതിര്‍ത്തു; നിര്‍ദേശിച്ചത് മണിക് സര്‍ക്കാരിനെ
ലിഗയുടെ മരണത്തില്‍ അസ്വഭാവികതയില്ലെന്ന് പോലീസ്; തലവേര്‍പ്പെട്ടത് കാലപ്പഴക്കം മൂലം
ഇപീച്ച്‌മെന്റ് നോട്ടീസ് തള്ളിയാല്‍ ചീഫ് ജസ്റ്റീസിനെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയിലേക്ക്
ബ്രസീലിയന്‍ ഗോള്‍ കീപ്പര്‍ ജൂലിയോ സെസര്‍ വിരമിച്ചു
കേരള തീരത്ത കൂറ്റന്‍ തിരമാലകള്‍ക്ക് സാധ്യത; ജാഗ്രത നിര്‍ദ്ദേശം
കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സെക്രട്ടറി ശ്രീകല പ്രഭാകര്‍ അന്തരിച്ചു
എയര്‍ ഇന്ത്യ വിമാനത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു
ക്രിസ്ത്യന്‍ മിഷനറിമാരാണ് കോണ്‍ഗ്രസിനെ നിയന്ത്രിക്കുന്നത്: ബി ജെ പി എം പി
സിപിഎം ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരി തുടരും
വാഹനാപകടങ്ങളില്‍ അഞ്ച്‌ പേര്‍ മരിച്ചു
ഒരു കുടുംബത്തിലെ മൂന്നുപേര്‍ വിഷം കഴിച്ച്‌ മരിച്ച നിലയില്‍
എയര്‍ഇന്ത്യ വിമാനം പറക്കുന്നതിനിടെ കുലുക്കം; മൂന്ന്‌ പേര്‍ക്ക്‌ പരുക്ക്‌
ഒന്നോ രണ്ടോ ബലാത്സംഗ കേസുകളൊന്നും വലിയ പ്രശ്‌നമാക്കേണ്ടതില്ലെന്ന്‌ കേന്ദ്രമന്ത്രിയുടെ വിവാദ പരാമര്‍ശം
രണ്ട്‌ മാസം പ്രായമായ കുഞ്ഞിനെ പതിനേഴുകാരന്‍ അടിച്ച്‌ കൊന്നു
നീരവ്‌ മോദിക്കെതിരെ ഹോങ്കോങ്ങ്‌ കോടതിയില്‍ കേസ്‌ ഫയല്‍ ചെയ്യാന്‍ പഞ്ചാബ്‌ നാഷണല്‍ ബാങ്ക്‌
മഹാരാഷ്ട്രയില്‍ 14 നക്‌സലുകള്‍ കൊല്ലപ്പെട്ടു
ഉയരം കുറഞ്ഞ സിനിമാ സംവിധായന്‍; റിക്കാര്‍ഡ് ഉയരത്തില്‍ ഗിന്നസ് പക്രു
pathrangal
  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
US Websites
  • ESakhi
  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • FOKANA
  • Blogezhuththulokam



To advertise email marketing@emalayalee.com
Copyright © 2017 Legacy Media Inc. - All rights reserved.
Designed, Developed & Webmastered by NETMAGICS.COM