Image

ദിലീപിന്റെ ബിനാമി ഇടപാടുകള്‍ അന്വേഷിക്കും

Published on 13 July, 2017
ദിലീപിന്റെ ബിനാമി ഇടപാടുകള്‍ അന്വേഷിക്കും

നടിയെ ആക്രമിച്ച കേസില്‍ കസ്റ്റഡിയിലുളള നടന്‍ ദിലീപിനെതിരെ കേന്ദ്രഎന്‍ഫോഴ്‌സ്‌മെന്റ്‌ അന്വേഷണവും. ദിലീപിന്റെ ബിനാമി ഇടപാടുകള്‍ ഉള്‍പ്പെടെ അന്വേഷിക്കും. കേന്ദ്ര എന്‍ഫോഴ്‌സ്‌മെന്റ്‌ ഉദ്യോഗസ്ഥര്‍ ആലുവ പൊലീസ്‌ ക്ലബ്ബിലെത്തി എഫ്‌ഐആര്‍ ഉള്‍പ്പെടെ തെളിവുകള്‍ ശേഖരിച്ചു.

ദിലീപിന്റെ ഭൂമിയിടപാടുകളും സാമ്പത്തിക ഇടപാടുകളും പൊലീസ്‌ അന്വേഷിക്കുമെന്ന്‌ പൊലീസ്‌ അറിയിച്ചിരുന്നു. ഭൂമിയിടപാടുമായി ബന്ധപ്പെട്ട്‌ പൊലീസിന്റെ ചോദ്യം ചെയ്യലില്‍ വ്യക്തമായ വിവരങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റിന്‌ കൈമാറിയിട്ടുണ്ട്‌. കൊച്ചിയില്‍ മാത്രം 35 ഭൂമിയിടപാടുകള്‍ ദീലീപ്‌ നടത്തിയെന്നാണ്‌ പ്രാഥമിക വിവരങ്ങള്‍.

രജിസ്‌ട്രാര്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ്‌ കൊച്ചിയില്‍ മാത്രം 2006 മുതല്‍ 35 ഭൂമിയിടപാടുകള്‍ ദിലീപ്‌ നടത്തിയതായ വിവരം പൊലീസിനു ലഭിച്ചത്‌. ഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ട അന്വേഷണം പൂര്‍ത്തിയാകുന്ന പക്ഷം ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസ്‌ പൊലീസ്‌ അന്വേഷിക്കുമെന്നാണ്‌ സൂചന. ദിലീപിന്‌ ചില ട്രസ്റ്റുകളിലും സ്റ്റാര്‍ ഹോട്ടലുകളിലും വന്‍ നിക്ഷേപമുള്ളതായും വ്യക്തമായിട്ടുണ്ട്‌. ദിലീപിന്റെ ബാങ്ക്‌ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക