Image

നിയമങ്ങളെ ഭയപ്പെടാത്ത പൗര ജനങ്ങള്‍ രാജ്യത്തിന് അപകടം (ചാരുമൂട് ജോസ്)

ചാരുമൂട് ജോസ് Published on 13 July, 2017
നിയമങ്ങളെ ഭയപ്പെടാത്ത പൗര ജനങ്ങള്‍ രാജ്യത്തിന് അപകടം (ചാരുമൂട് ജോസ്)
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഭാരതത്തില്‍ പൗര ജനങ്ങള്‍ക്ക് നിയമത്തെ തെല്ലും ഭയമില്ല; അനുസരണയില്ല ഇതാണ് നമ്മുടെ നാടിന്റെ കടുത്ത ശാപം. ഇവിടെ ആര്‍ക്കും ആരെയും എന്തും ചെയ്യാം ഏതു കുറ്റകൃത്യവും ചെയ്യാം. അഥവാ ആരെങ്കിലും പിടിക്കപ്പെട്ടാല്‍ പോലീസ് സ്‌റ്റേഷനില്‍ എത്തുംമുമ്പ് വിടാനുള്ള ഉന്നതതല ഇടപെടലുകള്‍ ഉണ്ടാകുകയും ചെയ്യും. കേരളത്തില്‍ പോലീസിനെ പുല്ലുവിലയ്ക്കാണ് ജനങ്ങള്‍ കാണുന്നത്. ഈ സ്ഥിതി മാറണ്ട അവസ്ഥമാണ്. ഈ സ്ഥിതി മാറണ്ട അവസ്ഥയാണ്. പോലീസിനെ രാഷ്ട്രീയക്കാരുടെ കാരാളഹസ്തങ്ങളില്‍ നിന്നു വിടുവിച്ചു സ്വതന്ത്ര ഏജന്‍സിയായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം. വളരെ ആദര്‍ശധീരരായ പോലീസ് മേധാവികള്‍, നല്ലതു ചെയ്യുവാന്‍ സത്യപ്രതിജ്ഞ ചെയ്ത് പോലിസിലേക്കും, സിവില്‍ സര്‍വ്വീസിലേക്കും വരുന്ന കറപുരളാത്ത ചെറുപ്പക്കാരായ ഉദ്യോഗസ്ഥന്‍, ഇവരുടെ മനോധൈര്യം തല്ലിക്കെടുത്താതെ നീതിപൂര്‍വ്വം നിയമങ്ങളെ പ്രാബല്യത്തില്‍ വരുത്താന്‍ അഹോരാത്രം കഷ്ടപ്പെട്ടു ജനങ്ങള്‍ക്ക് സേവനം ചെയ്യുവാന്‍ സന്നദ്ധരായ ഒരു വിഭാഗം ഉദ്യോഗസ്ഥരെ രാഷ്ട്രീയക്കാര്‍ തലവടിക്കുന്നത് നമുക്ക് കാണാന്‍ കഴിയുന്നു.

പോലീസിനെയും ബന്ധപ്പെട്ട സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരെയും സ്വതന്ത്രമായി ജോലി ചെയ്യുവാന്‍ അവസരം കേരളത്തില്‍ ഉണ്ടാക്കിക്കൊടുക്കുവാന്‍ സര്‍ക്കാര്‍ ഉടനടി തയ്യാറാവണം. അഴിമതി, കരിച്ചന്ത, കൊട്ടേഷന്‍, ഹര്‍ത്താല്‍, അനാവശ്യ ബന്ദുകള്‍ ഇതെല്ലാം നാട്ടില്‍ നിന്നു പമ്പ കടത്താന്‍ പോലീസിനെയും മറ്റും സ്വതന്ത്രമാക്കിയേ തീരൂ.

ഏതു പൗരനും ജീവിക്കുവാന്‍ സ്വതന്ത്രമായി യാത്ര ചെയ്യുവാന്‍ മൗലിക സ്വാതന്ത്ര്യം ലഭിക്കണമെങ്കില്‍ ഏവര്‍ക്കും നിയമത്തെ ഭയം വേണം. കര്‍ശനമായി നിയമം നടപ്പാക്കിയാല്‍ കുറ്റകൃത്യങ്ങള്‍ താനെ നിലയ്ക്കും. പക്ഷെ കുറ്റം ചെയ്തവരെ പിടിക്കുമ്പോള്‍ രാഷ്ട്രീയക്കാര്‍ രക്ഷിക്കാന്‍ വെമ്പല്‍ കൊള്ളരുത്. ഏവര്‍ക്കും തുല്യനീതി ഉറപ്പാക്കുക. ലോകത്തെവിടെ ചെന്നാലും ആരാജ്യങ്ങളിലെ നിയമ വ്യവസ്ത പാലിച്ചു ജീവിക്കുന്നവരാണ് പ്രത്യേകിച്ചു മലയാളികള്‍. നിയമ ലംഘനം നടത്തുന്നവരെ ഉടനടി  ശിക്ഷിക്കുന്ന സമ്പ്രദായം നടപ്പിലാക്കുക. ഇത് നടപ്പാക്കാന്‍ സര്‍ക്കാര്‍ ആര്‍ജ്ജവം ഉടനടി കാട്ടണം.

നിയമത്തെ എല്ലാവരും അനുസരിക്കണം. ഭയക്കണം. ഭയം ഉണ്ടാക്കണം. ഇതാണ് കേരളത്തില്‍ ആദ്യം ശരിയാക്കേണ്ടത്. ഇതു ശരിയാക്കിയാല്‍ എല്ലാം ശരിയാകും. കേരളം ദൈവത്തിന്റെ നാടാക്കി മാറ്റാം. ഇനി ഒട്ടും വൈകരുത്. വൈകിയാല്‍ കേരളം ഭ്രാന്താലയം ആകും.

ജയ്ഹിന്ദ്.
ചാരുമൂട് ജോസ്‌

നിയമങ്ങളെ ഭയപ്പെടാത്ത പൗര ജനങ്ങള്‍ രാജ്യത്തിന് അപകടം (ചാരുമൂട് ജോസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക