Image

ടോംസിന്റെ `ബോബനും മോളിയും' മാഗസിന്‍ ഇനി ഐപാഡില്‍ വായിക്കാം

ജോയിച്ചന്‍ പുതുക്കുളം Published on 03 March, 2012
ടോംസിന്റെ `ബോബനും മോളിയും' മാഗസിന്‍ ഇനി ഐപാഡില്‍ വായിക്കാം
ബോസ്റ്റണ്‍: ടോംസിന്റെ പ്രശസ്‌ത കാര്‍ട്ടൂണ്‍ മാഗസിന്‍ ഇനിമുതല്‍ ആപ്പിളിന്റെ ഐപാഡ്‌ (Apple iPad ) ടാബ്ലെറ്റിലൂടെ വായിക്കാം. സിനിമായയും (www.zinemaya.com) ടോംസ്‌ പബ്ലിക്കേഷനും ചേര്‍ന്നൊരുക്കിയ ഐപാഡ്‌ ആപ്പിലൂടെ (iPad App) ടോംസിന്റെ 1971 മുതലുള്ള കാര്‍ട്ടൂണുകള്‍ വായിക്കാനുള്ള അവസരമുണ്ട്‌. മലയാളിയുടെ ബാല്യം മനോഹര ഹാസ്യത്തിലൂടെ അവതരിപ്പിക്കുകയും സമകാലീന പ്രശ്‌നങ്ങള്‍ നര്‍മ്മത്തിലൂടെയും കൈകാര്യം ചെയ്‌ത ബോബനും മോളിയും കാര്‍ട്ടൂണ്‍ ലോകത്താകമാനമുള്ള മലയാളിക്ക്‌ സുപരിചിതമാണ്‌. ഈ അമൂല്യ കാര്‍ട്ടൂണ്‍ മാഗസിന്‍ ശേഖരം ഇപ്പോള്‍ ലോകത്തില്‍ എവിടെനിന്ന്‌ വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും മലയാളിക്ക്‌ സ്വന്തം. ഫ്രീ ആയി ഡൗണ്‍ലോഡ്‌ ചെയ്യാവുന്ന ഈ ഐപാഡ്‌ ആപ്പിലൂടെ ഫ്രീ മാഗസിനുകളും, മാസതോറും, വര്‍ഷംതോറുമുള്ള (Monthly, Yearly) സബ്‌സ്‌ക്രിപ്‌ഷനുകളും ലഭ്യമാണ്‌.

ഈ ആപ്‌ ഫ്രീ ആയി ഡൗണ്‍ലോഡ്‌ ചെയ്യാന്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്കുചെയ്യുക. http //itunes.apple.com/us/app/bobanum-molyum-magazine-store/id472884178?mt=8

ഉടന്‍തന്നെ ഗൂഗിളിന്റെ ആന്‍ഡ്രോയിഡ്‌ ടാബ്ലെറ്റിലൂടെ (Google Android tablet) മാഗസിന്‍ വായിക്കാനുള്ള അവസരം ഉണ്ടാകുമെന്ന്‌ സിനിമായയുടെ പ്രവര്‍ത്തകര്‍ അറിയിച്ചു.
ടോംസിന്റെ `ബോബനും മോളിയും' മാഗസിന്‍ ഇനി ഐപാഡില്‍ വായിക്കാം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക