Image

വിഷം ഉള്ളില്‍ ചെന്ന്‌ മൂന്ന്‌ വിദ്യാര്‍ത്ഥിനികള്‍ ആശുപത്രിയില്‍

Published on 14 July, 2017
വിഷം ഉള്ളില്‍ ചെന്ന്‌ മൂന്ന്‌ വിദ്യാര്‍ത്ഥിനികള്‍ ആശുപത്രിയില്‍

തിരുവനന്തപുരം: എലിവിഷം കഴിച്ചെന്ന സംശയത്താല്‍ 14, 15, 16 വയസുള്ള മൂന്ന്‌ വിദ്യാര്‍ത്ഥിനികളെ മെഡിക്കല്‍ കോളേജ്‌ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. അന്തിയൂര്‍ക്കോണം സ്‌കൂളില്‍ വച്ച്‌ ഉച്ചഭക്ഷണത്തിന്‌ ശേഷം ഛര്‍ദില്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന്‌ വിദ്യാര്‍ത്ഥിനികളെ മലയിന്‍കീഴ്‌ കമ്മ്യൂണിറ്റി ഹെല്‍ത്ത്‌ സെന്ററില്‍ പ്രവേശിപ്പിച്ചിരുന്നു.

 അവിടെ നിന്നാണ്‌ വിദ്യാര്‍ത്ഥിനികളെ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌.
വിദ്യാര്‍ത്ഥികളുടെ ആരോഗ്യ നിലയില്‍ ഇപ്പോള്‍ വലിയ പ്രശ്‌നമില്ലെങ്കിലും വിഷാംശമായതിനാല്‍ മണിക്കൂറുകള്‍ കഴിഞ്ഞ്‌ മാത്രമേ പൂര്‍ണമായ അവസ്ഥ അറിയാന്‍ കഴിയുകയുള്ളു



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക