Image

പ്രതീഷ് ചാക്കോ ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ഹൈക്കോടതി

Published on 14 July, 2017
 പ്രതീഷ് ചാക്കോ  ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ഹൈക്കോടതി
പള്‍സര്‍ സുനിയുടെ അഭിഭാഷകനായിരുന്ന പ്രതീഷ് ചാക്കോ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുമുന്നില്‍ ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ഹൈക്കോടതി. പ്രതീഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും. കുറ്റവാളിയല്ലെങ്കില്‍ അറസ്റ്റ് ഉണ്ടാകില്ലെന്നു കോടതി വ്യക്തമാക്കി. 

 നടിയെ ആക്രമിച്ചശേഷം പള്‍സര്‍ സുനി നല്‍കിയ ഫോണ്‍ സൂക്ഷിച്ചന്നാണ് പ്രതീഷ് ചാക്കോയ്‌ക്കെതിരെയുള്ള ആക്ഷേപം.

പ്രതീഷ് ചാക്കോയെ പ്രതി ചേര്‍ത്തിട്ടില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കണം. ദൃശ്യങ്ങള്‍ പുറത്തുപോകാന്‍ പാടില്ലെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക