Image

നേഴ്‌സവകാശങ്ങള്‍ക്ക് പിയാനോയുടെപിന്തുണ

(പി ഡി ജോര്‍ജ് നടവയല്‍) Published on 14 July, 2017
നേഴ്‌സവകാശങ്ങള്‍ക്ക് പിയാനോയുടെപിന്തുണ
ഫിലഡല്‍ഫിയ: കേരളത്തിലെ നേഴ്‌സുമാര്‍ സഹിക്കുന്ന ചൂഷണങ്ങള്‍ക്കെതിരേയുള്ള അണിചേരലുകള്‍ക്ക് പെന്‍സില്‍വേനിയാ ഇന്ത്യന്‍ അമേരിക്കന്‍ നേഴ്‌സസ് ഓര്‍ഗനൈസേഷന്‍ (പിയാനോ) ധാര്‍മിക പിന്തുണ പ്രഖ്യാപിച്ചു. അമേരിക്കയിലെയും ഇന്ത്യയിലെയും തൊഴില്‍ നിയമ പരിധിയ്ക്കുള്ളില്‍ നിìള്ള പിന്തുണയാണിത്. കേരളത്തില്‍ നിന്ന് ലോകമെമ്പാടും പോയി സേവനം ചെയ്യുന്ന നേഴ്‌സുമാരാണ് കേരളത്തിന്റെയും ഇന്ത്യയുടെയും വിദേശ നാണ്യ ശേഖരത്തിന് കരുത്തു പകരുന്നത്. ഈ നേഴ്‌സുമാരെപ്പോലെ തന്നെ കനത്ത ലോണെടുത്ത് പഠിച്ചിറങ്ങുന്ന നേഴ്‌സുമാരായ മലയാള മക്കള്‍, നക്കാപ്പിച്ച കൂലിക്ക് ജീവിതം ഇന്ത്യയിലെയും കേരളത്തിലെയും ആശുപത്രി മുതലാളിമാര്‍ക്ക് തീറെഴുതി നല്കണമെന്ന ദുരാര്‍ത്തി പൈശാചികമാണ്.

വിമോചന സമരവും വിദ്യാഭ്യാസ സമരവും ഭൂപരിഷ്ക്കരണ മുന്നേറ്റങ്ങളും കോളജ് വിദ്യഭ്യാസ്സ സമരവും നടത്തിയിട്ടുള്ള സമരവീരന്മാര്‍ നേഴ്‌സുമാരുടെ ന്യായമായ മനുഷ്യാവകാശത്തിനെതിരെ പുറം തിരിഞ്ഞു നില്çന്നത് കടുത്ത വിരോധാഭാസമാണ്. ആരോഗ്യ പാലനരംഗത്ത് ലോകത്തിന് മാതൃക തീര്‍ത്ത കേരളത്തില്‍, സ്മാര്‍ട്ട് ഫോണ്‍ നൂറ്റാണ്ടില്‍ നില നില്çന്ന നേഴ്‌സ് തൊഴില്‍ ചൂഷണം സകല രാഷ്ട്രീയ-മത-സാംസ്കാരിക പ്രസ്ഥാനങ്ങളുടെയും ബിസിനസ്സ് തലപ്പത്തിരിക്കുന്നവരുടെ ഡ്രാçളാ മനസ്സുകളെ തുറന്നു കാട്ടുന്നു. ഈ കിരാതത്വം എത്രയും പെട്ടെന്ന് പരിഹരിക്കുവാന്‍ അധികാരികള്‍ തയ്യാറാകണമെന്ന് പിയാനോ അഭ്യര്‍ത്ഥിച്ചു.

പി ഡി ജോര്‍ജ് നടവയല്‍ (പ്രസിഡന്റ്) അദ്ധ്യക്ഷനായിരുന്നു. മേരീ ഏബ്രഹാം (സെക്രട്ടറി), ലൈലാ മാത്യു (ട്രഷറാര്‍), സാറാ ഐപ് (വൈസ് പ്രസിഡന്റ്), മേര്‍ളി പാലത്തിങ്കല്‍ (ജോയിന്റ് സെക്രട്ടറി) എന്നിവര്‍ പ്രസംഗിച്ചു. ബ്രിജിറ്റ് പാറപ്പുറത്ത് (എഡ്യൂക്കേഷന്‍ ചെയര്‍ പേഴ്‌സണ്‍), ബ്രിജിറ്റ് വിന്‍സന്റ് ( ബൈലോ ചെയര്‍ പേഴ്‌സണ്‍), സൂസന്‍ സാബു ( ബൈലോ കോ-ചെയര്‍ പേഴ്‌സണ്‍), ലിസി ജോര്‍ജ് ( പബ്ലിക് റിലേഷന്‍സ് ചെയര്‍പേഴ്‌സണ്‍), സൂസന്‍ æര്യന്‍ ( പബ്ലിക് റിലേഷന്‍സ് കോ-ചെയര്‍പേഴ്‌സണ്‍), ലീലാമ്മ സാമുവേല്‍ ( മെംബര്‍ഷിപ്‌ചെയര്‍ പേഴ്‌സണ്‍) മറിയാമ്മ ഏബ്രാഹം ( മെംബര്‍ഷിപ് കോ-ചെയര്‍ പേഴ്‌സണ്‍) എന്നിവരാണ് മറ്റു പിയാനോ ഭാരവാഹികള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക