Image

സെന്റ് ജൂഡ് മലങ്കര കത്തോലിക്കാപള്ളി വികാരി ഫാ. സജി മുക്കൂട്ട് സില്‍വര്‍ ജൂബിലി നിറവില്‍

ജോസ് മാളേയ്ക്കല്‍ Published on 14 July, 2017
സെന്റ് ജൂഡ് മലങ്കര കത്തോലിക്കാപള്ളി വികാരി ഫാ. സജി മുക്കൂട്ട് സില്‍വര്‍ ജൂബിലി നിറവില്‍
ഫിലാഡല്‍ഫിയ: പ്രാര്‍ത്ഥനാപൂര്‍ണമായ ജീവിതശൈലിയിലൂടെയും, നിസ്തുലമായ അജപാലനശുശ്രൂഷയിലൂടെയും, സെ. ജൂഡ് സീറോമലങ്കര കത്തോലിക്കാപള്ളി വികാരി റവ. ഡോ. സജി ജോര്‍ജ് മുക്കൂട്ട് കര്‍ത്താവിന്റെ മുന്തിരിതോപ്പില്‍ പൗരോഹിത്യത്തിന്റെ കര്‍മ്മനിരതമായ 25 സംവല്‍സരങ്ങള്‍ പൂര്‍ത്തിയാക്കുന്നു. ആഗസ്റ്റ് 19 ശനിയാഴ്ച്ച ബെന്‍സേലത്തുള്ള സെ. എലിസബെത്ത് ആന്‍ സീറ്റോണ്‍ പള്ളിയില്‍ (1200 Park Ave, Bensalem, PA 19020) നടക്കുന്ന സജി അച്ചന്റെ പൗരോഹിത്യ രജതജൂബിലി ആഘോഷങ്ങള്‍ വിജയമാക്കുന്നതിനായി ഇടവകാസമൂഹം ഒറ്റക്കെട്ടായി പരിശ്രമിക്കുന്നു.

ആഗസ്റ്റ് 19 ശനിയാഴ്ച്ച രാവിലെ 10 മണിçള്ള പ്രഭാതപ്രാര്‍ത്ഥനയ്ക്കുശേഷം ജൂബിലി നിറവില്‍ നില്‍ക്കുന്ന സജി അച്ചന്‍ 25 സംവല്‍സരങ്ങളിലൂടെ ലഭിച്ച ദൈവാനുഗ്രഹങ്ങള്‍ക്കും, യേശുവിന്റെ പ്രേഷിതദൗത്യം നയിക്കാന്‍ ലഭിച്ച നല്ലനിയോഗത്തിനും നന്ദിയര്‍പ്പിച്ചുകൊണ്ട് വിശുദ്ധ ബലിയര്‍പ്പിക്കും. സീറോമലങ്കര കത്തോലിക്കാ സഭയുടെ വടക്കേ അമേരിക്ക-കാനഡാ രൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ തോമസ് മാര്‍ യൗസേബിയോസ് തിരുമേനിയുടെയും, മറ്റനേകം വൈദികരുടെയും, സന്യസ്തരുടെയും, മഹനീയ സാന്നിധ്യം ജൂബിലിബലിയര്‍പ്പണത്തിനു ധന്യത പകരും. പൊതുസമ്മേളനം, വിവിധ കള്‍ച്ചറല്‍ പരിപാടികള്‍, സ്‌നേഹവിരുന്ന് എന്നിവ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്. 

വിശുദ്ധ æര്‍ബാനയെതുടര്‍ന്നു നടക്കുന്ന അëമോദനസമ്മേളനത്തില്‍ അഭിവന്ദ്യ തോമസ് മാര്‍ യൗസേബിയോസ് അദ്ധ്യക്ഷത വഹിക്കും. ജൂബിലേറിയനു അനുമോദനങ്ങളര്‍പ്പിച്ചുകൊണ്ട് ഇടവകകൂട്ടയ്മയിലെയും, വിശാലഫിലാഡല്‍ഫിയ റീജിയണിലെ വൈദികരും, സന്യസ്തരും, അല്‍മായരും, എക്യൂമെനിക്കല്‍ കൂട്ടായ്മയുടെ ഭാരവാഹികളും സംസാരിക്കും. തുടര്‍ന്ന് ഇടവകയിലെ സണ്‍ഡേ സ്കൂള്‍ കുട്ടികളും യുവജനങ്ങളും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ അരങ്ങേറും.

പത്തനംതിട്ട ജില്ലയിലെ വയലത്തല മുക്കൂട്ടുമണ്ണില്‍ പരേതനായ മത്തായി ജോര്‍ജിന്റെയും, അമ്മിണി ജോര്‍ജിന്റെയും മകനായ സജി അച്ചന്‍ റാന്നിയിലെ ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം സെ. അലോഷ്യസ് സെമിനാരിയില്‍ വൈദികപഠനത്തിനായി ചേര്‍ന്നു. മാതൃ ഇടവകവികാരിമാരായിരുന്ന റവ. ജോണ്‍ പുത്തന്‍വിള, റവ. ഫിലിപ് തോമസ് എന്നീ വൈദികരുടെ പ്രോല്‍സാഹനവും, സ്‌നേഹമസൃണമായ കരുതലും വൈദിക വൃത്തി തെരഞ്ഞെടുക്കുന്നതില്‍ സജി അച്ചനു തുണയായി.
ആലുവാ സെ. ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയില്‍നിന്നും വൈദികപഠനം പൂര്‍ത്തിയാക്കിയ സജി അച്ചന്‍ 1992 ഡിസംബര്‍ 22 ന് തിരുവനന്തപുരം ആര്‍ച്ച്ബിഷപ് ഭാഗ്യസ്മരണാര്‍ഹനായ ബെനഡിക്ട് മാര്‍ ഗ്രിഗോറിയോസ് തിêമേനിയില്‍നിന്നും സ്വന്തം ഇടവകയായ വയലത്തല സെ. മേരീസ് പള്ളിയില്‍ വച്ച് വൈദികപട്ടം സ്വീകരിച്ചു. 

തിരുവനന്തപുരം അതിരൂപതയിലെ പത്തനാപുരം, പാലോട്, ചെമ്പൂര്‍, തുടങ്ങിയ ഇടവകകളില്‍ അജപാലനദൌത്യം പൂര്‍ത്തിയാക്കിയ സജി അച്ചന്‍ മലങ്കര സഭാ മേജര്‍ ആര്‍ച്ച്ബിഷപ് സിറില്‍ മാര്‍ ബസേലിയോസ് കാതോലിക്കാ ബാവായുടെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.

1996 ല്‍ അമേരിക്കയിലെത്തിയ ജൂബിലേറിയന്‍ ന്യൂയോര്‍ക്ക് ലോംഗ് ഐലന്‍ഡ്, ചിക്കാഗൊ, ഡിട്രോയിറ്റ് എന്നീ ഇടവകകളില്‍ സേവനമനുഷ്ഠിച്ചശേഷം 2014 ആഗസ്റ്റ് മുതല്‍ ഫിലാഡല്‍ഫിയാ സെ. ജൂഡ് സീറോമലങ്കര കത്തോലിക്കാപള്ളിയുടെ വികാരിയായി ശുശ്രൂഷ ചെയ്യുന്നു. റവ. ഫാ. ജേക്കബ് ജോണ്‍, റവ. ഫാ. മൈക്കിള്‍ എടത്തില്‍ എന്നീ വൈദികരെയും, മെഡിക്കല്‍ ഡോക്ടര്‍കൂടിയായ റവ. സിസ്റ്റര്‍ ജോസ്‌ലിന്‍ എടത്തിലിനെയും അമേരിക്കന്‍ മലങ്കര സഭയ്ക്ക് സമ്മാനിച്ച ഫിലാഡല്‍ഫിയാ സെ. ജൂഡ് ഇടവകയില്‍ സേവനം ചെയ്യുന്നതിന് തനിക്ക് വളരെയധികം സന്തോഷമുണ്ടെന്ന് ഫാ. സജി പറഞ്ഞു.

പൗരോഹിത്യ ശുശ്രൂഷക്കൊപ്പം ഉന്നതവിദ്യാഭ്യാസം നേടുന്നതിലും സജി അച്ചന്‍ പ്രത്യേകം ശ്രദ്ധചെലുത്തി.ന്യൂയോര്‍ക്കിലെ ഫോര്‍ധാം യൂണിവേഴ്‌സിറ്റിയില്‍നിന്നും മാസ്റ്റര്‍ ബിരുദവും, ഇല്ലിനോയി സ്റ്റേറ്റിലെ ഗാരറ്റ് തിയോളജിക്കല്‍ സെമിനാരിയില്‍നിന്നും ഡോക്റ്ററേറ്റും കരസ്ഥമാക്കി. ഫിലാഡല്‍ഫിയ നസറത്ത് ഹോസ്പിറ്റലില്‍ ചാപ്ലെയിന്‍ ആയും ജോലിചെയ്യുന്നു. 

മലങ്കര കാത്തലിക് യൂത്ത് മൂവ്‌മെന്റ് (എം.സി.വൈ.എം) ഡയറക്ടര്‍, വൊക്കേഷന്‍ ഡയറക്ടര്‍ എന്നീ നിലകളിലും സേവനം അനുഷ്ഠിച്ചിട്ടുള്ള ഫാ. സജി ഇപ്പോള്‍ രൂപതയുടെ മതബോധനഡയറക്ടറാണ്.

ഇന്‍ഡ്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന്‍ ചെയര്‍മാന്‍, ഫിലാഡല്‍ഫിയ എക്യൂമെനിക്കല്‍ ഫെല്ലോഷിപ് ഓഫ് ഇന്‍ഡ്യന്‍ ചര്‍ച്ചസിന്റെ ചെയര്‍മാന്‍ എന്നീ നിലകളിലും ഫിലാഡല്‍ഫിയാ ക്രൈസ്തവ സമൂഹത്തില്‍ സ്തുത്യര്‍ഹമായ സേവനം ചെയ്യുന്നു.

സജി അച്ചന്റെ മാതാപിതാക്കള്‍ 1983 ല്‍ അമേരിക്കയില്‍ æടിയേറി. സഹോദരങ്ങളായ മോന്‍സി ജോര്‍ജ്, സുജ æര്യന്‍, സുമാ ജേക്കബ്, സുഭാ ജയിംസ് എന്നിവര്‍ ഡാലസില്‍ കുടുംബസമേതം കഴിയുന്നു. 

ജൂബിലി ആഘോഷങ്ങള്‍ ഭംഗിയാക്കുന്നതിനായി പാരീഷ് ജനറല്‍ സെക്രട്ടറി ബിജു æരുവിള, സില്‍വര്‍ ജൂബിലി പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഫിലിപ് ജോണ്‍ (ബിജു), ട്രഷറര്‍ മാത്യു തോമസ്, ലിറ്റര്‍ജി കോര്‍ഡിനേറ്റര്‍ സാം ഫിലിപ്, കള്‍ച്ചറല്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഫേബാ ചാക്കോ, സണ്ടേ സ്കൂള്‍ ഹെഡ്മാസ്റ്റര്‍ അലക്‌സ് ജോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു. സെ. ജൂഡ് ഇടവകയുടെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ഫിലിപ് ജോണ്‍ അറിയിച്ചതാണീ വിവരങ്ങള്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബിജു æരുവിള 609 556 8338, ഫിലിപ് ജോണ്‍ (ബിജു) 215 327 5052, മാത്യു തോമസ് 215 793 0971
സെന്റ് ജൂഡ് മലങ്കര കത്തോലിക്കാപള്ളി വികാരി ഫാ. സജി മുക്കൂട്ട് സില്‍വര്‍ ജൂബിലി നിറവില്‍
Join WhatsApp News
Atheist 2017-07-14 20:32:36
എന്തിനാണ് ഇവരൊക്കെ ഇതൊക്കെ ആഘോഷിക്കുന്നതെന്ന് മനസിലാകുന്നില്ല . യേശുവിന് ബർത്ത് ടെയും ഇല്ല ജൂബിലി ആഘോഷവും ഇല്ല . തട്ടിപ്പിന്റെ മകിടാകൂടങ്ങൾ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക