നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ജാമ്യാപേക്ഷ ഇന്നു പരിഗണിക്കും; അപ്പുണ്ണിയും പ്രതിയാകും
Published on 14 July, 2017
കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന് ദിലീപിന്റെ ജാമ്യാപേക്ഷ ഇന്നു
കോടതി പരിഗണിക്കും. കസ്റ്റഡി കാലാവധി ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ
അവസാനിക്കുന്ന സാഹചര്യത്തില്‍ കോടതി മുമ്പാകെ ഹാജരാക്കും. അങ്കമാലി മജിസ്ട്രേറ്റ്
കോടതിയാണ് ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
നടിയെ ആക്രമിച്ച
കേസില്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയും പ്രതിയാകും. ഗൂഢാലോചനയില്‍ അപ്പുണ്ണി
ഉള്‍പ്പെട്ടതിന് തെളിവുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം ദിലീപിന്റെ
സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയെ നാളെ വീണ്ടും ചോദ്യം ചെയ്തേക്കുമെന്നും
സൂചനയുണ്ട്. നേരത്തെ ദീലീപിനേയും നാദിര്‍ഷയെയും മണിക്കൂറുകളോളം പൊലീസ്
ചെയ്തിരുന്നു.
ദിലീപിനുവേണ്ടി കേസ് വാദിക്കാന്‍ സുപ്രിംകോടതിയിലെ പ്രമുഖ
അഭിഭാഷകനെത്തുമെന്നാണ് റിപ്പോര്‍ട്ട്. കേസില്‍ അറസ്റ്റിലായ് അഞ്ച് ദിവസം
കഴിഞ്ഞിട്ടും ജാമ്യം കിട്ടാത്ത സാഹചര്യത്തിലാണ് സുപ്രിം കോടതി അഭിഭാഷകനെ വെക്കാന്‍
താരത്തിന്റെ നീക്കം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല