Image

നിന്നോടാരാ പറഞ്ഞത്‌ ചാനലുകാരോട്‌ ആവശ്യമില്ലാത്തത്‌ പറയാന്‍: അനുജന്‌ ദിലീപിന്റെ ശകാരം

Published on 14 July, 2017
നിന്നോടാരാ പറഞ്ഞത്‌ ചാനലുകാരോട്‌ ആവശ്യമില്ലാത്തത്‌ പറയാന്‍:  അനുജന്‌  ദിലീപിന്റെ ശകാരം
അങ്കമാലി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപ്‌ കോടതി വളപ്പില്‍ വച്ച്‌ അനുജന്‍ അനൂപിനെ ശകാരിച്ചു. വെള്ളിയാഴ്‌ച അങ്കമാലി കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴാണ്‌ ദിലീപ്‌ അനുജനോട്‌ കയര്‍ത്തു സംസാരിച്ചത്‌. അന്വേഷണ ഉദ്യോഗസ്ഥരും അഭിഭാഷകരുമെല്ലാം നോക്കി നില്‍ക്കവെയായിരുന്നു സംഭവം

 കോടതിയില്‍ ഹാജരാക്കിയ ദിലീപിനെ ഒരു ദിവസത്തേക്കു കൂടി പോലീസ്‌ കസ്റ്റഡിയില്‍ വിടുകയായിരുന്നു. രണ്ടു ദിവസത്തെ കസ്റ്റഡി കാലാവധി കഴിഞ്ഞ ശേഷമാണ്‌ താരത്തെ വെള്ളിയാഴ്‌ച കോടതിയില്‍ ഹാജരാക്കിയത്‌. 

 അതേസമയം, ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി കേസില്‍ പ്രതിയാവുമെന്ന്‌ പോലീസ്‌ അറിയിച്ചു. 
വെള്ളിയാഴ്‌ച രാവിലെ അങ്കമാലി മജിസ്‌ട്രേറ്റ്‌ കോടതിയില്‍ ഹാജരാക്കാന്‍ വന്നപ്പോഴായിരുന്നു ദിലീപ്‌ അനുജന്‍ അനൂപിനെ ശകാരിച്ചത്‌. .

കോടതിയില്‍ നിന്നു പുറത്തിറങ്ങവെയാണ്‌ ദിലീപ്‌ വരാന്തയില്‍ വച്ചു അനൂപിനെ കണ്ടത്‌. നിന്നോടാരാ പറഞ്ഞത്‌ ചാനലുകാരോട്‌ ആവശ്യമില്ലാത്തത്‌ പറയാനെന്നു കുപിതനായി ദിലീപ്‌ അനൂപിനോടു ചോദിച്ചു. എന്തൊക്കെയാ പറഞ്ഞത്‌. വല്ല കാര്യവുമുണ്ടോ ? അല്ലെങ്കില്‍ തന്നെ പ്രശ്‌നമാ. അതിന്റെ കൂടെയാ ഇതും എന്നും ദിലീപ്‌ പറഞ്ഞു. 

 അനൂപിനോട്‌ ദിലീപ്‌ എന്തോ പറയുന്നതായി ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ സുഹൃത്തുക്കളും മാധ്യമപ്രവര്‍ത്തകരും അവിടേക്കു വന്നു. അതു കണ്ട ദിലീപ്‌ മൗനം പാലിച്ചു മുന്നോട്ടു നടക്കുകയായിരുന്നു. 

 ശക്തമായ ഭാഷയിലാണ്‌ അനൂപ്‌ വ്യാഴാഴ്‌ച മാധ്യമങ്ങളോട്‌ സംസാരിച്ചത്‌. ഗൂഡാലോചന ദിലീപിന്റേത്‌ അല്ലെന്നും ദിലീപിനെ ഇല്ലാതാക്കാനള്ളതാണെന്നും അനൂപ്‌ മാധ്യമങ്ങളോട്‌ പറഞ്ഞു. എല്ലാവരുടെയും പണി കഴിയട്ടെ... അനാവശ്യ ആക്ഷേപങ്ങള്‍ മടുത്തു. നാടുവിടാന്‍ പോലും ആലോചിച്ചിരുന്നു. 

ശരിക്കുള്ള തെളിവുകള്‍ വരുമ്പോള്‍ നിരപരാധിത്വം ബോധ്യപ്പെടും. ദിലീപിനെ കുടുക്കിയവര്‍ ഇപ്പോള്‍ സന്തോഷിക്കുന്നുണ്ടാവും. എല്ലാവരുടെയും പണി കഴിയട്ടെ അപ്പോള്‍ തങ്ങള്‍ തുടങ്ങുമെന്നും അനൂപ്‌ മാധ്യമങ്ങള്‍ക്ക്‌ മുന്നില്‍ വ്യക്തമാക്കിയിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക