Image

ബോഡി സ്‌കാനിന് പിന്നാലെ ഫെയ്‌സ് സ്‌കാനും: ഏബ്രഹാം തോമസ്

ഏബ്രഹാം തോമസ് Published on 14 July, 2017
ബോഡി സ്‌കാനിന് പിന്നാലെ ഫെയ്‌സ് സ്‌കാനും: ഏബ്രഹാം തോമസ്
വാഷിംഗ്ടണ്‍: അമേരിക്കയ്ക്ക് പുറത്തേയ്ക്ക് പോകുന്ന അമേരിക്കന്‍ പൗരന്മാരുടെയും ഫെയ്‌സ് സ്‌കാന്‍ (മുഖത്തിന്റെ ഫോട്ടോ) എടുത്തിരിക്കണമെന്ന ഫഡറല്‍ ഭരണകൂടത്തിന്റെ നിര്‍ദേശം സ്വകാര്യതയിലുള്ള കടന്നുകയറ്റമാണെന്ന് ചിലര്‍ വാദിക്കുന്നു. വിസ കാലാവധി കഴിഞ്ഞ് അമേരിക്കയില്‍ തങ്ങുന്നവരുടെ വിവരശേഖരണത്തിനായി വിദേശ പൗരന്മാരുടെ ഫെയ്‌സ് സ്‌കാനാണ് ആദ്യം നിര്‍ബന്ധമാക്കിയിരുന്നത്. 2004 മുത്ല്‍ കുടിയേറ്റക്കാരല്ലാത്ത വിദേശീയരുടെ ബയോമെട്രിക്ക് ശേഖരിക്കല്‍ നടത്തിയിരുന്നു. ഇത് കൈ വിരലുകളുടെ രേഖാ ചിത്രങ്ങള്‍ക്കുപരിയായി മുഖത്തിന്റെ രേഖാചിത്രം കൂടി ഉള്‍പ്പെടുത്തി, അമേരിക്കയിലേക്ക് കടക്കുമ്പോഴാണ് വിവരശേഖരണം ഉണ്ടായിരുന്നത്.

ഇപ്പോള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി അമേരിക്കയ്ക്ക് പുറത്തേക്ക് പോകുന്ന വിദേശീയരുടേയും അമേരിക്കക്കാരുടെയും ഫെയ്‌സ് സ്‌കാന്‍ നിര്‍ബന്ധമാക്കുകയാണ്. സ്വകാര്യത സംരക്ഷിക്കണമെന്ന് വാദിക്കുന്നവര് ഇത് കോണ്‍ഗ്രസ് ഉദ്ദേശിച്ചതിനും ഉപരിയായുള്ള ഒരു നിബന്ധനയാണെന്ന് പറയുന്നു. കോണ്‍ഗ്രസ് അധികാരപ്പെടുത്തിയത് വിദേശരാഷ്ട്ര പൗരന്മാരുടെ സ്‌കാനെടുക്കാനാണ്. ഡി എച്ച് എസ് എല്ലാവരെയും സ്‌കാന്‍ ചെയ്യുവാന്‍ ശ്രമിക്കുന്നു. ഒരു ഡെമോക്രസി ഇങ്ങനെയല്ല പ്രവര്‍ത്തിക്കേണ്ടത്, ജോര്‍ജ് ടൗണ്‍ യൂണിവേഴ്‌സിറ്റിയിലെ സെന്റര്‍ ഓണ്‍ പ്രൈവസി ആന്റ് ടെകനോളജി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അല്‍വാരോ ബെഡോയ പറഞ്ഞു.

ഈ പദ്ധതി പരീക്ഷണമായി ബോസ്റ്റണ്‍, ഷിക്കാഗോ, ഹൂസ്റ്റണ്‍, അറ്റ്‌ലാന്റ, ന്യൂയോര്‍ക്ക് സിറ്റിയിലെ  കെന്നഡി, വാഷിംഗ്ടണ്‍ ഡി സിയിലെ ഡള്ളസ് എയര്‍ പോര്‍ട്ടുകളില്‍ നടത്തിക്കളിഞ്ഞു. മിക്കവാറും എല്ലാ യു എസ് ഇന്റര്‍ നാഷണല്‍ എയര്‍ പോര്‍ട്ടുകളിലും 2018 ആദ്യം മുതല്‍ ഫെയ്‌സ് സ്‌കാനിംഗ് നിര്‍ബന്ധമാക്കും. ഇപ്പോള്‍ ഇതിന് സന്നദ്ധരല്ലാത്ത യാത്രക്കാര്‍ക്ക് ഇത് വേണ്ടെന്ന് വയ്ക്കാം. പക്ഷെ പിന്നീട് നിര്‍ബന്ധമായും നിയമം അനുസരിക്കേണ്ടിവരും. ബയമെട്രിക്ക് വിവരങ്ങള്‍ ശേഖരിക്കരുത് എന്നാഗ്രഹിക്കുന്നവര്‍ക്ക് യാത്ര ഒഴിവാക്കാമെന്ന് കസ്റ്റംസ് ആന്റ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്റെ വെബ്‌സൈറ്റില്‍ ജൂണ്‍ 12 ന് നല്‍കിയ വിജ്ഞാപനം മുന്നറിയിപ്പ് നല്‍കി.

പദ്ധതിയുടെ ചുമതലയുള്ള കസ്റ്റംസ് ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ് കമ്മീഷനര്‍ ജോണ്‍ വാഗനര്‍ ഇന്റര്‍നാഷണല്‍ ഫ്‌ളൈറ്റുകളില്‍ പോകുന്ന അമേരിക്കക്കാര്‍ ഫെയ്‌സ് സ്‌കാനിംഗ് നടത്തിയിരിക്കണം എന്ന വാര്‍ത്ത സ്ഥിതീകരിച്ചു. ബയോമെട്രിക്ക് ഡേറ്റ സൂക്ഷിക്കുവാന്‍ ഏജന്‍ലിക്ക് ഉദ്ദേശമില്ലെന്നും 14 ദിവസത്തിനുള്ളില്‍ ഡിലീറ്റ് ചെയ്തുകളയുമെന്നും വാഗനര്‍ പറഞ്ഞു.

സ്വകാര്യതയുടെ വക്താക്കള്‍ പറയുന്നത് സ്‌കാനുകള്‍ നിര്‍ബന്ധമാക്കുന്നത് രാഷ്ട്രത്തെ ഒരു ബിഗ് ബ്രദര്‍ സ്ഥിതി വിശേഷത്തിലേക്കും കടന്നുചെന്ന് നിരൂക്ഷണം ചെയ്യലിലേക്കും നയിക്കും എന്നാണ്. തദ്ദേശ, സംസ്ഥാന, ഫെഡറല്‍ പോലീസിനും വിദേശ ഗവണ്മെന്റ്കള്‍ക്ക് പോലുമോ അമേരിക്കന്‍ പൗരന്മാരുടെ ഡിജിറ്റല്‍ ഫെയ്‌സ് പ്രിന്റുകള്‍ ശേഖരിക്കുവാന്‍ ഈ പദ്ധതി സഹായിക്കും എന്ന് ഇവര്‍ കൂട്ടിചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക