Image

കേരളത്തില്‍ നടക്കുന്ന നഴ്‌സസ് സമരത്തിന് ചിക്കാഗോ മലയാളീ അസോസിയേഷന്‍ എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചു

ജിമ്മി കണിയാലി Published on 14 July, 2017
കേരളത്തില്‍ നടക്കുന്ന നഴ്‌സസ് സമരത്തിന് ചിക്കാഗോ മലയാളീ അസോസിയേഷന്‍ എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചു
കേരളത്തിലെ സ്വകാര്യ മേഖലയില്‍ അടിസ്ഥാന ശമ്പളം വര്ധിപ്പിക്കുവാനായി യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന  നേഴ്‌സ് മാരുടെ  സമര പരിപാടികള്‍ക്കു ചിക്കാഗോ മലയാളീ അസോസിയേഷന്‍ എല്ലാവിധ ധാര്‍മിക പിന്തുണയും നല്‍കുന്നു വെന്ന് പ്രസിഡന്റ് രഞ്ജന്‍ എബ്രഹാം, സെക്രട്ടറി ജിമ്മി കണിയാലി എന്നിവര്‍ അറിയിച്ചു.  ഇന്ന് മൗണ്ട് പ്രോസ്‌പെക്റ്റിലെ  സംഘടനയുടെ ആസ്ഥാന മന്ദിരത്തില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് ഈ സമരത്തിന് സാധിക്കുന്ന എല്ലാ വിധ പിന്തുണയും സഹായ സഹകരണങ്ങളും നല്‍കുവാന്‍  ഐക്യ കണ്ടേനെ  തീരുമാനിച്ചത്.

യോഗത്തില്‍ ഫിലിപ്പ്  പുത്തന്‍പുരയില്‍, ജോണ്‍സന്‍ കണ്ണൂക്കാടന്‍, ജിതേഷ് ചുങ്കത്തു, ജേക്കബ് പുറയംപള്ളില്‍, ജോഷി മാത്യു  പുത്തൂരാന്‍, അച്ചന്‍ കുഞ്ഞു മാത്യു, സണ്ണി മൂക്കെട്ടു, ചാക്കോ തോമസ് മറ്റത്തിപ്പറമ്പില്‍, സ്റ്റാന്‍ലി കളരിക്കമുറി, ടോമി  അമ്പേനാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.

സമര പ്രഖ്യാപനം തുടങ്ങിയ സമയം മുതല്‍ നഴ്‌സസ് അസോസിയേഷന്‍ ( U N A )   പ്രവര്‍ത്തങ്ങള്‍ മലയാളീ അസോസിയേഷന്‍ ഭാരവാഹികള്‍ സസൂഷ്മം വീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു . എന്നാല്‍   സ്വന്തം ഉപജീവന മാര്‍ഗത്തിനു വേണ്ടി  നാട്ടിലെ സഹോദരങ്ങള്‍ നടത്തുന്ന ഈ സമരത്തില്‍,  സുപ്രീം കോടതി വിധി നടപ്പിയിലാക്കാതെ  ആശുപത്രികള്‍  അടച്ചിട്ടും,  ESMA   പോലെയുള്ള  നിയമങ്ങള്‍ ഉപയോഗിച്ചും സമരത്തെ അടിച്ചമര്‍ത്തുവാനും നോക്കുന്ന ഈ അവസരത്തില്‍, സമരം ചെയ്യുവാന്‍ തയാറെടുക്കുന്ന കേരളത്തിലെ എല്ലാ  നേഴ്‌സ് സഹോദരങ്ങള്‍ക്കും ചിക്കാഗോ മലയാളീ  അസോസിയേഷന്‍ ന്റെ പരിപൂര്‍ണ പിന്തുണ നല്‍കണമെന്ന് ഡയറക്ടര്‍  ബോര്‍ഡ് യോഗം തീരുമാനിക്കുകയാണ് ഉണ്ടായതു 

കേരളത്തില് നിന്ന് ലോകമെമ്പാടും പോയി സേവനം ചെയ്യുന്ന നേഴ്‌സുമാരാണ് കേരളത്തിന്റെയും ഇന്ത്യയുടെയും വിദേശ നാണ്യ ശേഖരത്തിന് കരുത്തു പകരുന്നത്. ഈ നേഴ്‌സുമാരെപ്പോലെ തന്നെ കനത്ത ലോണെടുത്ത് പഠിച്ചിറങ്ങുന്ന നേഴ്‌സുമാരായ മലയാള മക്കള് തങ്ങള്‍ പഠിക്കുവാനായി എടുത്ത ലോണ്‍ തിരികെ അടക്കുവാനും മറ്റു അടിസ്ഥാന സൗകര്യങ്ങള്‍ക്കും  പ്രയോജനകരമായ രീതിയില്‍ തങ്ങളുടെ അടിസ്ഥാന ശമ്പളം വര്‍ധിപ്പിക്കുക എന്ന തികച്ചും മാനുഷികമായ ആവശ്യത്തിന് സുപ്രീം കോടതിയില്‍ നിന്നും വിധി നേടിക്കഴിഞ്ഞിട്ടും  വീണ്ടും അവര്‍ സമരത്തിന് ഇറങ്ങുവാന്‍   നിര്ബന്ധിതരാകുന്നെങ്കില്‍ അത് എന്തുകൊണ്ട് എന്ന് നാം തുറന്നു ചിന്തിക്കേണ്ടിയിരിക്കുന്നു.  ഒരു രാഷ്ട്രീയ പാര്‍ട്ടി യുടെയും പിന്തുണ യില്ലാതെ  തന്നെ യാതൊരു മീഡിയ പിന്തുണയും ഇല്ലാതെ, തങ്ങളുടെ  ശക്തി തെളിയിക്കുവാന്‍ കേരളത്തിലെ നഴ്‌സിംഗ് സംഘടനക്ക് സാധിച്ചിട്ടുണ്ടെങ്കില്‍ , അത് തന്നെ അവരുടെ സമരം വിജയിച്ചു എന്നതിന്റെ തെളിവാണ് എന്ന് ഭാരവാഹികള്‍ പറഞ്ഞു,

വേതന വര്ധനവിനും മറ്റു ആവശ്യങ്ങള്ക്കുമായി സമരം നടത്തുന്ന നഴ്‌സുമാര്ക്ക് എല്ലാ പിന്തുണയും നല്കണമെന്നും യോഗം ചിക്കാഗോയിലെ മലയാളികളോട് അഭ്യര്ത്ഥിച്ചു.  നേഴ്‌സ് മാരുടെ സമരത്തിന് പിന്തുണ നല്‍കേണ്ട പല പ്രസ്ഥാനങ്ങളും മൗനം ഭജിക്കുന്നത് ലജ്ജാവഹം ആണെന്നും ഈ ഒരു പ്രശ്‌നം  പരിഹരിക്കുവാന്‍ ഇവിടെയും നാട്ടിലും ഉള്ള എല്ലാ മലയാളികളും ഒറ്റകെട്ടായി  സമരം ചെയ്യുന്ന നേഴ്‌സ് മാര്‍ക്കു ആവശ്യമായ പിന്തുണ നല്‍കിയാല്‍ എത്രയും വേഗം ഈ സമരം അവസാനിപ്പിക്കുവാന്‍ നമുക്ക് സാധിക്കുമെന്നും അത് നമ്മുടെ മാനുഷികമായ കടമ മാത്രം ആണെന്നും ഭാരവാഹികള്‍ ഓര്‍മിപ്പിച്ചു


കേരളത്തില്‍ നടക്കുന്ന നഴ്‌സസ് സമരത്തിന് ചിക്കാഗോ മലയാളീ അസോസിയേഷന്‍ എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക