Image

യു.പിയില്‍ മുസ്‌ലീം കുടുംബത്തെ ട്രെയിനില്‍ മര്‍ദിച്ചു

Published on 15 July, 2017
യു.പിയില്‍ മുസ്‌ലീം കുടുംബത്തെ ട്രെയിനില്‍ മര്‍ദിച്ചു


ലഖ്‌നൗ: യു.പിയിലെ മെയിന്‍പുരിയില്‍ ഓടിക്കൊണ്ടിരു ട്രെയിനില്‍ മുസ്‌ലീം കുടുംബത്തിന്‌ നേരെ അതിക്രമം. ഷിക്കോഹാബാദ്‌കസ്‌ഗഞ്ച്‌ പാസഞ്ചര്‍ ട്രെയിനിലായിരുന്നു സംഭവം. അക്രമികളായ പത്ത്‌ പേരാണ്‌ സ്‌ത്രീകളേയും കുട്ടികളേയും ലൈംഗികമായി പീഡിപ്പിക്കുകയും തല്ലിച്ചതയ്‌ക്കുകയും ചെയ്‌തു.

ഗുരുതരമായി പരിക്കേറ്റ ഇവരെ ഫറൂഖാബാദ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുംബത്തിലെ എട്ട്‌ പേര്‍ക്ക്‌ ഗുരുതരമായി പരിക്കേറ്റതായി പൊലീസ്‌ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട്‌ മൂന്ന്‌ പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെങ്കിലും ഇതുവരെ ആരുടേയും അറസ്റ്റ്‌ രേഖപ്പെടുത്തിയിട്ടില്ല.

വിവാഹസത്‌ക്കാരം കഴിഞ്ഞ്‌ വീട്ടിലേക്ക്‌ മടങ്ങുകയായിരുന്ന കുടുംബത്തിന്‌ നേരെയാണ്‌ ആക്രമണം നടന്നത്‌. ഭിന്നശേഷിക്കാരായ മകന്റെ കയ്യിലിരുന്ന ഫോണ്‍ അക്രമി സംഘത്തില്‍പ്പെട്ട ആള്‍ പിടിച്ചുവാങ്ങുകയും ഫോണ്‍ തിരികെ ചോദിച്ചപ്പോള്‍ അവര്‍ കുടുംബത്തെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്നും പൊലീസ്‌ പറഞ്ഞു.

ട്രെയിന്‍ നിബ്‌കറോറി സ്‌റ്റേഷന്‍ അടുക്കാറായപ്പോള്‍ അക്രമികള്‍ അപായചങ്ങല വലിച്ചുനിര്‍ത്തുകയായിരുന്നു. ഇതിന്‌ പിന്നാലെ അവര്‍ മൊബൈല്‍ഫോണില്‍ കൂടുതല്‍ ആളുകളെ വിളിച്ചുവരുത്തി.

ഞങ്ങള്‍ വാതില്‍ അകത്തുനിന്ന്‌ അടയ്‌ക്കാന്‍ ശ്രമിച്ചെങ്കിലും രക്ഷപ്പെടാനായില്ല. എമര്‍ജന്‍സി ജനാലയുടെ ഗ്‌ളാസ്‌ തകര്‍ത്ത്‌ അക്രമികള്‍ വീണ്ടും ഉള്ളില്‍ കടക്കുകയായിരുന്നു. ഇതിന്‌ പിന്നാലെയായിരുന്നു അതിക്രമമെന്നും കുടുംബം പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക