Image

നോര്‍ത്തമേരിക്കന്‍ ചര്‍ച്ച് ഓഫ് ഗോഡ് കോണ്‍ഫ്രന്‍സ് ഒക്കലഹോമയില്‍

നിബു വെള്ളവന്താനം Published on 15 July, 2017
നോര്‍ത്തമേരിക്കന്‍ ചര്‍ച്ച് ഓഫ് ഗോഡ് കോണ്‍ഫ്രന്‍സ് ഒക്കലഹോമയില്‍
ഹൂസ്റ്റണ്‍: 23 മത് നോര്‍ത്ത് അമേരിക്കന്‍ ചര്‍ച്ച് ഓഫ് ഗോഡ് കോണ്‍ഫ്രന്‍സിനു ഒക്കലഹോമ സിറ്റി ആതിഥേയത്വം വഹിക്കും. നാഷണല്‍ പ്രസിഡന്റ് ആയി പാസ്റ്റര്‍ ജെയിംസ് റിച്ചാര്‍ഡ് നേരത്തെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ജൂലൈ 14 നു ഹ്യൂസ്റ്റണില്‍ വെച്ച് നടന്ന പൊതുയോഗം മറ്റ് നാഷണല്‍ ഭാരവാഹികളേയും തിരഞ്ഞെടുത്തു. പാസ്റ്റര്‍ ഫിജോയി എല്‍. ജോണ്‍സന്‍ ( വൈസ് പ്രസിഡന്റ്), വിജു തോമസ് ( നാഷണല്‍ സെക്രട്ടറി), ഡേവിഡ് കുരുവിള ( നാഷണല്‍ ട്രഷറര്‍), ഇവാ. ബെഞ്ചമിന്‍ വര്‍ഗ്ഗീസ് ( നാഷണല്‍ യൂത്ത് കോര്‍ഡിനേറ്റര്‍) പ്രസാദ് തീയാടിക്കല്‍ ( നാഷണല്‍ മീഡിയ കോര്‍ഡിനേറ്റര്‍) എന്നിവരാണു തിരഞ്ഞെടുക്കപ്പെട്ടവര്‍. 2018 ജൂലൈയിലായിരിക്കും കോണ്‍ഫ്രന്‍സ് നടക്കുക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക