Image

ആഘോഷിക്കാന്‍ ഈ ഹോളിഡേ

Published on 15 July, 2017
ആഘോഷിക്കാന്‍ ഈ ഹോളിഡേ
നാലു വര്‍ഷത്തെ ഇടവവേളയ്ക്കു ശേഷം സണ്‍ഡേ ഹോളിഡേ എന്ന തന്റെ രണ്ടാമത്തെ ചിത്രവുമായി എത്തുന്ന സംവിധായകന്‍ ജിസ് ജോസിന് അഭിമാനിക്കാം. രസകരമായ ഒരു ചിത്രമൊരുക്കിയതില്‍.

തന്റെ ആദ്യചിത്രമായ ബൈസൈക്കിള്‍ തീവ്‌സിനു ശേഷം ചെയ്യുന്ന സിനിമ എന്ന നിലയില്‍ ഇതും ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ഒരു ഞായറാഴ്ച നടക്കുന്ന സംഭവമാണ് ചിത്രത്തിന്റെ കഥ. നമുക്കു ചുറ്റും കാണുന്ന സാധാരണ സംഭവങ്ങള്‍, സാധാരണക്കാരായ ആളുകളുടെ ജീവിതം അവരുടെ കൊച്ചു കൊച്ചു തമാശകളും സങ്കടങ്ങളും ഇതൊക്കെയാണ് സിനിമ പറയുന്നത്.

സിനിമയ്ക്കുള്ളിലെ സിനിമ വേറെയും ചിത്രങ്ങളില്‍ കണ്ടിട്ടുണ്ടെങ്കിലും അതില്‍ നിന്നും കുറച്ചൊക്കെ വ്യത്യസ്തായ രീതിയില്‍ കഥ പറയാന്‍ സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട്. ശ്രീനിവാസന്‍(ഉണ്ണി മുകുന്ദന്‍) അധ്യാപനാണ്. തന്റെ കഥ സിനിമയാക്കാം എന്ന മോഹവുമായി ജീവിക്കുകയാണ് അയാള്‍. ഒരിക്കല്‍ അയാള്‍ സംവിധായകന്‍ ഡേവിഡ് പോളിനെ(ലാല്‍ ജോസ്) കണ്ടുമുട്ടുന്നു. തന്റെ കഥ ശ്രീനിവാസന്‍ ഡേവിനോട് പറയുന്നു. ശ്രീനിവാസന്‍ പറയുന്ന ഈ കഥയിലെ കഥാപാത്രങ്ങളും പശ്ചാത്തലവുമാണ് സിനിമയില്‍ വരുന്നത്.

ആസ്ഫ് അലി അവതരിപ്പിക്കുന്ന അമല്‍ എന്ന കഥാപാത്രമാണ് ചിത്രത്തിലെ നായകന്‍. പ്രണയം തകര്‍ന്നതില്‍ അയാള്‍ ആകെ ദു:ഖിതനാണ്. ജോലിയുമായി ബന്ധപ്പെട്ടാണ് അയാള്‍ അവിടെയെത്തുന്നത്. തുടര്‍ന്ന് നായികയെ കണ്ടെത്തുന്നതു പ്രണയവും ചെറിയ ചില ട്വിസ്‌ററുകളും മറ്റ് ചിലരുടെ ജീവിതവുമൊക്കെയായി കഥ മുന്നേറുന്നു.

അപര്‍ണ മുരളി അവതരിപ്പിച്ച നായികാവേഷം ഭംഗിയായി. ആസിഫ് അലിയും തിളങ്ങി. ആസിഫിന്റെ അച്ഛനായി എത്തുന്ന അലന്‍സിയര്‍ , സിനിമയുമായി ബന്ധമുള്ള നാക്കുട്ടി എന്ന കഥാപാത്രമായി എത്തിയ സിദ്ദിഖ്, കുറച്ച് വില്ലത്തരമുണ്ടെന്നു തോന്നിക്കുന്ന എന്നാല്‍ മനസില്‍ നന്‍മയുളള കഥാപാത്രത്തെ അവതരിപ്പിച്ച സുധീര്‍ കരമന എന്നിവരും തിളങ്ങി.
ദീപക് ദേവിന്റെ സംഗീതവും മികച്ചതായി. വലിയ പ്രതീക്ഷകളില്ലാതെ പോയാല്‍ രസകരമായി കണ്ടിരിക്കാവുന്ന ചിത്രമാണ് സണ്‍ഡേ ഹോളിഡേ.
ആഘോഷിക്കാന്‍ ഈ ഹോളിഡേ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക