Image

നാഫാ ഫിലിം അവാര്‍ഡ് നിശക്ക് ഇനി ഏഴു നാള്‍: നടി ആശാ ശരത്ത് എത്തി

Published on 15 July, 2017
നാഫാ ഫിലിം അവാര്‍ഡ് നിശക്ക് ഇനി ഏഴു നാള്‍: നടി ആശാ ശരത്ത് എത്തി
ന്യു യോര്‍ക്ക്: നാട്ടിലെവിവാദങ്ങള്‍ക്ക് വിട നല്‍കി അമേരിക്കയില്‍ ഫിലിം അവാര്‍ഡ് നിശയില്‍ പങ്കെടുക്കാന്‍ താരങ്ങളെത്തിത്തുടങ്ങി.സീരിയലില്‍ പ്രൊഫ. ജയന്തിയായി മനം കവര്‍ന്നു സിനിമാ ലോകത്ത് അവിഭാജ്യ ഘടകമായി മാറിയ ആശാ ശരത് ആണു ആദ്യമെത്തിയത്. 

ദ്രുശ്യത്തിലെ കരുത്തയായ പോലീസ് ഓഫീസറായും പാവാടയിലെ ദുര്‍ബലയായ പഴയ കാല നടിയായും അഭിനയത്തിന്റെ ഔന്നത്യങ്ങള്‍ കീഴടക്കിയ ആശാ ശരത്തിന്റെ പ്രഥമ അമേരിക്കന്‍ പര്യടനമാണിത്. ഗള്‍ഫില്‍ ദീര്‍ഘകാലം ജീവിച്ച് പ്രവാസി ജീവിതത്തിന്റെ ചൂടും ചൂരുമറിഞ്ഞ നടി അമേരിക്കന്‍ ജീവിതത്തിന്റെ ഉള്‍ക്കാഴ്ചകള്‍ തേടുന്ന ഈ സന്ദര്‍ശനം അമേരിക്കന്‍ മലയാളികള്‍ക്കുംപുതുമയാകും.

ആശാ ശരത്തിനൊപ്പം ഭര്‍ത്താവും രണ്ടു മക്കളും എത്തിയിട്ടുണ്ട്. ജെ.എഫ്.കെ. എയര്‍പോര്‍ട്ടില്‍ അവരെ ഫ്രീഡിയ എന്റര്‍ടെയ്ന്‍മന്റ് ചെയര്‍മാന്‍ ഡോ. ഫ്രീമു വര്‍ഗീസ്, ഡയറക്ടര്‍ ആനി ലിബു, സജി ഹെഡ്‌ജ്‌  തുടങ്ങിയവര്‍ ചേര്‍ന്നു സ്വീകരിച്ചു.

ഫ്രീഡിയയും ഫ്‌ളവേഴ്‌സ് ചാനലും ഒരുക്കുന്ന രണ്ടാമത് നോര്‍ത്ത് അമേരിക്കന്‍ ഫിലിം അവാര്‍ഡ് (നാഫ) നിശക്ക് ഇനി ഏഴി ദിവസം. ന്യു യോര്‍ക്കിലും ചിക്കാഗോയിലും നടക്കുന്ന അവാര്‍ഡ് നിശക്കും മെഗാ ഷോക്കും മികച്ച പ്രതികരണമാണെന്നു ഡോ. ഫ്രീമു പറഞ്ഞു. 

ജന പങ്കാളിത്തമില്ലാതെ ഇത്തരമൊരു ബ്രുഹദ് പരിപാടി മുന്നോട്ടു കൊണ്ടു പോകാനാവില്ല. മിന്നി നില്‍ക്കുന്നതാരങ്ങളും കലാകാരന്മാരുമായി 55 പേര്‍ അവാര്‍ഡ് നിശക്ക് എത്തുന്നു എന്നത് ചെറിയ കാര്യമല്ല. ഇവരുമായി ബന്ധപ്പെടാനുംഷോ കാണാനും കഴിയുന്നു എന്നതു അപൂര്‍വമായി ലഭിക്കുന്ന അവസരമാണ്. അത് ഉപയോഗപ്പെടുത്തണമെന്നദ്ധേഹം അഭ്യര്‍ഥിച്ചു. സാമ്പത്തിക നേട്ടത്തെക്കാള്‍ കലാമൂല്യമുള്ളഷോ അവതരിപ്പിക്കുകയാണു തങ്ങള്‍ ലക്ഷ്യമിടുന്നത്.

ജൂലൈ 21 നു ന്യൂയോര്‍ക്കില്‍ 400 പേര്‍ക്കിരിക്കാവുന്ന കപ്പലില്‍ നടത്തുന്ന ക്രൂസോടു കൂടിയാണ് നാഫാ അവാര്‍ഡ് നിശയ്ക്ക് തുടക്കം. ജൂലൈ 22നു ന്യൂയോര്‍ക്കില്‍ അവാര്‍ഡ് ദാനവും മെഗാഷോയും നടക്കും . ജൂലൈ 23ന് ചിക്കാഗോയില്‍ നാഫാ അവാര്‍ഡ് നേടിയ താര പ്രതിഭകള്‍ക്ക് സ്വീകരണവും മെഗാഷോയും. 

ടിക്കറ്റ് ഓണ്‍ലൈനില്‍ ലഭിക്കുമെന്നു ആനി ലിബു പറഞ്ഞു. 50 ഡോളര്‍ മുതലുള്ള ടിക്കറ്റ് ഉണ്ട്

https://eventzter.com/mytickets/
www.nafaawards.com

എന്നീ ലിങ്കുകളില്‍ നിന്നും ടിക്കറ്റുകള്‍ എടുക്കാം
ഉയര്‍ന്ന നിലവാരമുള്ള PayPal പേയ്‌മെന്റ് ഗേറ്റ്വേ ഉപയോഗിച്ചതാണ് ക്രെഡിറ്റ് കാര്‍ഡ് സൗകര്യം ഒരുക്കിയിരിക്കുന്നത്.

Annie Libu : 347 640 1295
Saji Hedge : 516-606-3268 / (516) 348-4755
Raju Joseph : 516 348 4755
Dias Damodaran : 832 643 9131
Eventzter My Tickets : 516-993-0697
നാഫാ ഫിലിം അവാര്‍ഡ് നിശക്ക് ഇനി ഏഴു നാള്‍: നടി ആശാ ശരത്ത് എത്തി
നാഫാ ഫിലിം അവാര്‍ഡ് നിശക്ക് ഇനി ഏഴു നാള്‍: നടി ആശാ ശരത്ത് എത്തി
നാഫാ ഫിലിം അവാര്‍ഡ് നിശക്ക് ഇനി ഏഴു നാള്‍: നടി ആശാ ശരത്ത് എത്തി
നാഫാ ഫിലിം അവാര്‍ഡ് നിശക്ക് ഇനി ഏഴു നാള്‍: നടി ആശാ ശരത്ത് എത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക