Image

കാവ്യാ മാധവനെ ചോദ്യം ചെയ്തിട്ടില്ല; എസ്പി എവി ജോര്‍ജ്

Published on 15 July, 2017
കാവ്യാ മാധവനെ ചോദ്യം ചെയ്തിട്ടില്ല; എസ്പി എവി ജോര്‍ജ്

കാവ്യയെ ചോദ്യം ചെയ്തിട്ടില്ലെന്ന് ആലുവ എസ്പി എവി ജോര്‍ജ്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ പല മാധ്യമങ്ങളും കാവ്യാ മാധവനെ ചോദ്യം ചെയ്‌തെന്നും അറസ്റ്റ് ചെയ്‌തെന്നും വരെ വാര്‍ത്തകള്‍ പുറത്തുവിട്ടിരുന്നു. എന്നാല്‍ ഇതിനെയെല്ലാം പാടെ തള്ളിക്കളയുന്നതാണ് എസ്പി എവി ജോര്‍ജിന്റെ വാക്കുകള്‍.

എന്നാല്‍ കാവ്യയെ ചിലപ്പോള്‍ വിളിപ്പിച്ചേക്കാമെന്നും എസ്പി കൂട്ടിച്ചേര്‍ത്തു. കേസിന്റെ അവസ്ഥയെപ്പറ്റി കൂടുതല്‍ സംസാരിക്കാന്‍ അദ്ദേഹം തയാറായില്ല. കഴിഞ്ഞ ദിവസങ്ങളില്‍ ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയെ എടുത്തുപറഞ്ഞ് വിമര്‍ശിക്കാന്‍ അദ്ദേഹം ശ്രമിച്ചില്ല.

എന്നാല്‍ തെളിവുകള്‍ നിരത്തി ചോദ്യം ചെയ്യുമ്‌ബോള്‍ ദിലീപ് മൗനം അവലംബിക്കുകയാണ്. ചോദ്യം ചെയ്യലിനോട് ദിലീപ് സഹകരിക്കുന്നില്ലന്നും പൊലീസ് വ്യക്തമാക്കി. ദിലീപ് ചിത്രമായ ജോര്‍ജ്ജേട്ടന്‍സ് പൂരത്തിന്റെ സെറ്റില്‍ പള്‍സര്‍ സുനി നില്‍ക്കുന്ന ചിത്രം നേരത്തെ പുറത്തുവന്നിരുന്നു. മാത്രവുമല്ല, പള്‍സര്‍ സുനിയുമായി ദിലീപിനുള്ള ബന്ധം വ്യക്തമാക്കുന്ന മറ്റ് തെളിവുകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

കേസില്‍ പൊലീസിന്റെ കൈയിലുള്ള പ്രധാന തെളിവാണ് മെമ്മറി കാര്‍ഡ്. ഇതുസംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്കും ദിലീപ് മറുപടി നല്‍കുന്നില്ല. കാവ്യാ മാധവന്റെ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയില്‍ നിന്ന് മെമ്മറി കാര്‍ഡിന്റെ കോപ്പി പൊലീസ് കണ്ടെത്തിയിരുന്നു. ഇതും കാവ്യാമാധവനെ കേസുമായി ബന്ധിപ്പിക്കുന്ന ഘടകമാണ്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക