Image

ദിലീപിന്റെ ആലുവയിലുള്ള വീട്ടില്‍ പൊലീസ് റെയ്ഡ്

Published on 15 July, 2017
ദിലീപിന്റെ ആലുവയിലുള്ള വീട്ടില്‍ പൊലീസ് റെയ്ഡ്
നടിയെ ആക്രമിച്ച കേസില്‍ ജയിലിലായ നടന്‍ ദിലീപിന്റെ ആലുവയിലുള്ള വീട്ടില്‍ പൊലീസ് റെയ്ഡ്.അന്വേഷണ സംഘം ഉച്ചയ്ക്കു ശേഷമാണ് റെയ്ഡിന് എത്തിയത്. യുവനടിയെ സുനില്‍ കുമാര്‍ (പള്‍സര്‍ സുനി) ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ നടന്‍ ദിലീപിന്റെ കൈവശമെത്തിയിട്ടുണ്ടെന്നാണ് പൊലീസിന്റെ നിലപാട്. ഇതുമായി ബന്ധപ്പെട്ടാണു റെയ്ഡ് എന്നാണു സൂചന

ഈ ദൃശ്യങ്ങള്‍ കണ്ടെടുക്കാന്‍ വേണ്ടിയാണ് പൊലീസ് പരിശോധന നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കേസിന്റെ തുടരന്വേഷണത്തിനും ദൃശ്യങ്ങള്‍ കണ്ടെത്തേണ്ടത് പൊലീസിന് നിര്‍ണായകമാണ്.

ജാമ്യപേക്ഷ പരിഗണിക്കവെ ദിലീപിന്റെ രണ്ട് ഫോണുകള്‍ പ്രതിഭാഗം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ശാസ്ത്രീയ പരിശോധനയ്ക്കായാണ് മൊബൈല്‍ ഫോണുകള്‍ ഹാജരാക്കിയത്. ഫോണുകള്‍ പൊലീസിനെ ഏല്‍പിച്ചാല്‍ കൃത്രിമം കാണിക്കുമെന്നും പ്രതിഭാഗം ആരോപിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക