Image

ജനപ്രതിനിധികളുടെ മൊഴിയെടുക്കുന്നത് ഇപ്പോഴില്ല ; എസ്.പി എ.വി.ജോര്‍ജ്

Published on 15 July, 2017
ജനപ്രതിനിധികളുടെ മൊഴിയെടുക്കുന്നത് ഇപ്പോഴില്ല ; എസ്.പി എ.വി.ജോര്‍ജ്
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളുടെ മൊഴിയെടുക്കുന്നത് ഇപ്പോഴില്ലെന്ന് ആലുവ റൂറല്‍ എസ്.പി എ.വി.ജോര്‍ജ് വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട എല്ലാ ആരോപണങ്ങളും പരിശോധിക്കുന്നുണ്ട്. ആരോപണം ചെറുതോ വലുതെന്ന് നോക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.സംഭവത്തില്‍ ഗൂഢാലോചനയില്ലെന്നത് പ്രതിഭാഗത്തിന്റെ വാദം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേസുമായി ബന്ധപ്പെട്ട് നടനും ജനപ്രതിനിധികളുമായ ഇന്നസെന്റ്, മുകേഷ്, ഗണേഷ് കുമാര്‍, ആലുവ എം.എല്‍.എ അന്‍വര്‍ സാദത്ത് തുടങ്ങിയവരെ ചോദ്യം ചെയ്യുമെന്ന് സൂചനകളുണ്ടായിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക