Image

തെറ്റ് ചെയ്തിട്ടില്ല നൂറ് തവണ ചോദ്യം ചെയ്താലും ഇതുതന്നെയേ പറയാനുള്ളൂ; ദിലീപ്

Published on 15 July, 2017
തെറ്റ് ചെയ്തിട്ടില്ല നൂറ് തവണ ചോദ്യം ചെയ്താലും ഇതുതന്നെയേ പറയാനുള്ളൂ; ദിലീപ്

നടിയെ ആക്രമിച്ച കേസില്‍ താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന നിലപാടില്‍ ഉറച്ച് ദിലീപ്. അന്വേഷണസംഘത്തോടാണ് ദിലീപ് നിലപാട് വ്യക്തമാക്കിയത്.താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും നൂറ് തവണ ചോദ്യം ചെയ്താലും ഇതുതന്നെയേ പറയാനുള്ളൂവെന്നും അന്വേഷണസംഘത്തോട് ദിലീപ് വ്യക്തമാക്കി. അതേസമയം, കൂടുതല്‍ തെളിവെടുപ്പിന് വേണ്ടിയാണ് ദിലീപിനെ കസ്റ്റഡിയില്‍ വാങ്ങിയതെന്ന് റൂറല്‍ എസ്പി എവി ജോര്‍ജ്ജ് പറഞ്ഞു.

ഇന്ന് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ദിലീപ് ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു. നടന്നത് ഗുരുതര കുറ്റകൃത്യമാണെന്നും ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക