Image

കെഎച്ച്എസ്എം കര്‍ക്കിടക വാവു ബലി

Published on 15 July, 2017
കെഎച്ച്എസ്എം കര്‍ക്കിടക വാവു ബലി
 
മെല്‍ബണ്‍: കേരള ഹിന്ദു സൊസൈറ്റി മെല്‍ബണ്‍ സാമൂഹ കര്‍ക്കിടക വാവുബലി സംഘടിപ്പിക്കുന്നു. ജൂലൈ 23ന് (ഞായര്‍) രാവിലെ ഏഴിന് ഡോണ്‍കാസ്റ്റര്‍ സീനിയര്‍ സിറ്റിസണ്‍ സെന്റര്‍ ഹാളില്‍ (895 901 ഡോണ്‍കാസ്റ്റര്‍ റോഡ് ഡോണ്‍കാസ്റ്റര്‍ ഈസ്റ്റ് 3109 ) ബലിതര്‍പ്പണം ആരംഭിച്ച് 10ന് അവസാനിക്കും. 

പ്രവാസി ഭാരതീയര്‍ക്കായി കേരള ഹിന്ദു സൊസൈറ്റി ഒരുക്കുന്ന ഈ ആചരണം മണ്‍മറഞ്ഞ സ്വന്തക്കാര്‍ക്കായി ബലികര്‍മം ചെയ്യുവാന്‍ ആഗ്രഹിക്കുന്നവര്‍ ഉപയോഗപ്പെടുത്തണമെന്ന് കെഎച്ച്എസ്എം അറിയിച്ചു.

വിവരങ്ങള്‍ക്ക്: 0469214997, 0421241620.

റിപ്പോര്‍ട്ട്: വിജയകുമാരന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക