Image

ലിവര്‍പൂളില്‍ അവധിക്കാല ധ്യാനം

Published on 15 July, 2017
ലിവര്‍പൂളില്‍ അവധിക്കാല ധ്യാനം

ലിവര്‍പൂള്‍: ഫാ. സോജി ഓലിക്കല്‍ നേതൃത്വം നല്‍കുന്ന സെഹിയോന്‍ യൂറോപ്പ് ടീന്‍സ് ഫോര്‍ കിംഗ്ഡം ടീം പതിമൂന്ന് വയസ് മുതലുള്ള കുട്ടികള്‍ക്കായി അവധിക്കാല ധ്യാനം നടത്തുന്നു. ജൂലൈ 31 മുതല്‍ ഓഗസ്റ്റ് നാലു വരെ ലിവര്‍പൂളിലെ സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷനിലാണ് ധ്യാനം. 

യേശുവിനെ ഏക രക്ഷകനായി ഹൃദയത്തില്‍ സ്വീകരിക്കുകവഴി കുടുംബത്തിലും സമൂഹത്തിലും എങ്ങനെ ദൈവമക്കളായിത്തീരാം എന്ന് പരിചയപ്പെടുത്തുന്ന, യൂറോപ്പിലും ലോകത്തിലെ വിവിധ രാജ്യങ്ങളിലുമായി നവസുവിശേഷവത്കരണരംഗത്ത് ശക്തമായ ദൈവികാനുഭവവേദിയായി മാറിക്കൊണ്ട് ആയിരക്കണക്കിന് കുട്ടികളില്‍ പരിശുദ്ധാത്മ കൃപയാല്‍ ദൈവാശ്രയബോധം വളര്‍ത്തി മുന്നേറുന്ന സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ എന്ന അനുഗ്രഹീത ശുശ്രൂഷയിലേക്കു  എന്ന വെബ്‌സൈറ്റില്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യാം.

വിലാസം: CROSBY HALL EDUCATIONAL TRUST, LITTLE ACRE 
LIVERPOOL L31 , ENGLAND.

വിവരങ്ങള്‍ക്ക്: തോമസ് ജോസഫ് 07877508926, മേരി ജോര്‍ജ് 07453276896.

റിപ്പോര്‍ട്ട്: ബാബു ജോസഫ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക