Image

വാല്‍സിംഹാം തീര്‍ഥാടനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Published on 15 July, 2017
വാല്‍സിംഹാം തീര്‍ഥാടനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

വാല്‍സിംഹാം: കാത്തു കാത്തിരുന്ന ദിവസത്തിലേക്ക് ഇനി ഒരു പകലിന്റെ ദൂരം മാത്രം. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും സമീപ രാജ്യങ്ങളില്‍ നിന്നും മലയാളി െ്രെകസ്തവര്‍ ഒരുമിച്ചു കൂടുന്ന പ്രസിദ്ധമായ വാല്‍സിംഹാം തീര്‍ഥാടനത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി കഴിഞ്ഞു. തിരുനാളില്‍ പ്രസുദേന്തിമാരായി നേതൃത്വം നല്‍കുന്ന സഡ്ബറി കമ്യൂണിറ്റിയും മറ്റു വിവിധ കമ്മിറ്റികളും രക്ഷാധികാരി മാര്‍ ജോസഫ് സ്രാന്പിക്കലിന്റെയും ജനറല്‍ കണ്‍വീനര്‍ ഫാ. ടെറിന്‍ മുല്ലക്കരയുടെയും നേതൃത്വത്തില്‍ തയാറായി കഴിഞ്ഞു. 16ന് (ഞായര്‍) രാവിലെ ഒന്പതിന് ഫാ. സോജി ഓലിക്കലും സെഹിയോന്‍ മിനിസ്ട്രിയും നേതൃത്വം നല്‍കുന്ന മരിയന്‍ ധ്യാനചിന്തകളോടെ ആരംഭിക്കുന്ന ശുശ്രൂഷകള്‍, ഉച്ചകഴിഞ്ഞു 3.30ന് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാന്പിക്കല്‍ മുഖ്യ കാര്‍മികത്വത്തില്‍ നടക്കുന്ന ദിവ്യബലിയോടെയാണ് അവസാനിക്കുന്നത്. 

വിവിധ സ്ഥലങ്ങളില്‍ നിന്നും തീര്‍ഥാടകരായെത്തുന്ന വൈദികരുടെയും വിശ്വാസികളുടെയും ശ്രദ്ധയിലേക്ക് ചില സുപ്രധാന കാര്യങ്ങള്‍ സംഘാടക സമിതി ഓര്‍മിപ്പിക്കുന്നു: തീര്‍ഥാടനത്തില്‍ പങ്കെടുക്കുന്ന വൈദികര്‍ അവരവരുടെ കുര്‍ബാന കുപ്പായം കൊണ്ടുവരാന്‍ ശ്രദ്ധിക്കേണ്ടതാണ്. കോച്ചുകളില്‍ വരുന്നവര്‍ പ്രദക്ഷിണത്തിന് ഉപയോഗിക്കേണ്ട മുത്തുക്കുടകള്‍, പൊന്‍ വെള്ളി കുരിശുകള്‍, മെഗാഫോണുകള്‍, ബാനറുകള്‍, കൊടി തോരണങ്ങള്‍ തുടങ്ങിയവ കരുതേണ്ടതാണ്. വിശുദ്ധ കുര്‍ബാനയില്‍ സജീവമായി പങ്ക് ചേരാന്‍ അതാത് സമൂഹങ്ങളില്‍ നിന്നും കുര്‍ബാന പുസ്തകവും കൊണ്ട് വരാന്‍ ശ്രദ്ധിക്കേണ്ടതാണ്. 

തിരുക്കര്‍മങ്ങളുടെ സമയ ക്രമീകരണങ്ങള്‍ വാല്‍സിംഹാമിലേക്ക് വരാനും തിരിച്ചുപോകാനുമുള്ള റൂട്ടുകളുടെ ക്രമീകരണങ്ങളടങ്ങിയ മാപ്പുകള്‍ തുടങ്ങിയവ പുറത്തിറക്കിയിട്ടുണ്ട്.

റിപ്പോര്‍ട്ട്: ഫാ. ബിജു കുന്നക്കാട്ട്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക