Image

ട്രംപിന്റെ മകനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു: റഷ്യന്‍ ലോബിയിസ്റ്റ്

Published on 15 July, 2017
ട്രംപിന്റെ മകനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു: റഷ്യന്‍ ലോബിയിസ്റ്റ്
 മോസ്‌കോ: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് ഡോണള്‍ഡ് ട്രംപിന്റെ മകന്‍ ഡോണള്‍ഡ് ട്രംപ് ജൂണിയറുമായി താന്‍ കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് റഷ്യന്‍ ലോബിയിസ്റ്റ് റിനാറ്റ് അക്‌മെറ്റ്ഷിന്‍. 

ട്രംപ് ജൂണിയറും റഷ്യന്‍ അഭിഭാഷക നതാലിയ വെസെല്‍നിറ്റ്‌സ്‌കായയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഹില്ലരി ക്ലിന്റനെക്കുറിച്ചുള്ള രഹസ്യ വിവരങ്ങള്‍ കൈമാറ്റം ചെയ്യപ്പെട്ടു എന്ന ആരോപണം ശക്തമാണ്. ഇതിനിടെയാണ് റഷ്യന്‍ ലോബിയിസ്റ്റിന്റെ വെളിപ്പെടുത്തല്‍.

ചില വിവരങ്ങള്‍ കൈവശമുള്ളതായി റഷ്യക്കാര്‍ അറിയിച്ചിരുന്നെങ്കിലും ഇതൊന്നും കൈമാറിയിട്ടില്ലെന്നാണ് ട്രംപ് ജൂണിയര്‍ പറയുന്നത്. എന്നാല്‍, കൈമാറ്റം ചെയ്തതായി ഇമെയില്‍ രേഖകളില്‍ തെളിവുള്ളതായാണ് സൂചന. കൂടിക്കാഴ്ച നടത്തിയ കാര്യം ട്രംപ് ജൂണിയര്‍ നിഷേധിക്കുന്നില്ല.

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടു എന്ന ആരോപണങ്ങള്‍ക്ക് കൂടുതല്‍ ശക്തി പകരുന്നതാണ് പുതിയ വെളിപ്പെടുത്തലുകള്‍. എന്നാല്‍, ആരോപണങ്ങള്‍ റഷ്യന്‍ അധികൃതര്‍ ആവര്‍ത്തിച്ചു നിഷേധിക്കുകയാണ്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക