Image

ഡീക്കന്‍ നോബിള്‍ എം. മാത്യുവിന് വൈദികപട്ടം നല്‍കും

Published on 15 July, 2017
ഡീക്കന്‍ നോബിള്‍ എം. മാത്യുവിന് വൈദികപട്ടം നല്‍കും
ദുബായ്: ഷാര്‍ജാ മാര്‍ത്തോമ്മാ പള്ളി ഇടവകാംഗം ഡീക്കന്‍ നോബിള്‍ എം. മാത്യുവിന് 2017) രാവിലെ ശനിയാഴ്ച രാവിലെ 7.30 ന് ഷാര്‍ജാ മാര്‍ത്തോമ്മാ പള്ളിയില്‍ വൈദിക പട്ടം നല്‍കും. പട്ടം കൊട ശുശ്രൂഷയ്ക്ക് മാര്‍ത്തോമ്മാ സഭാ കുന്നംകുളം മലബാര്‍ ഭദ്രാസനാധിപന്‍ റൈറ്റ്. റവ. ഡോ. തോമസ് മാര്‍ തീത്തോസ് എപ്പിസ്‌കോപ്പാ മുഖ്യ കാര്‍മ്മികത്വം വഹിക്കും.

ഷാര്‍ജാ മാര്‍ത്തോമ്മാ ഇടവക വികാരി റവ. പി. ജോണ്‍ ഫിലിപ്പിന്റെ നേതൃത്വത്തില്‍ യുഎഇയിലെ എല്ലാ മാര്‍ത്തോമ്മാ ഇടവകകളിലെ വൈദികര്‍ സഹകാര്‍മ്മികത്വം വഹിക്കും. ഷാര്‍ജാ മാര്‍ത്തോമ്മാ പള്ളിയുടെ 40 വര്‍ഷത്തെ ചരിത്രത്തില്‍ ഇദംപ്രഥമമായിട്ടാണ് വൈദിക പട്ട ശുശ്രൂഷ നടക്കുന്നത്.

ജൂണ്‍ 13ന് മാരാമണ്‍ മാര്‍ത്തോമ്മാ പള്ളിയില്‍ മാര്‍ത്തോമ്മാ സഭാ പരമാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രപ്പോലീത്താ ഡീക്കന്‍ പദവി നല്‍കി. കോട്ടയം മാര്‍ത്തോമ്മാ സെമിനാരിയില്‍ നിന്ന് ദൈവ ശാസ്ത്രത്തില്‍ ബിരുദം നേടിയ ഡീക്കന്‍ നോബിള്‍ മാത്യു തടിയൂര്‍ മേലേത്ത് എം.എം. മാത്യുവിന്റെയും മേഴ്‌സി മാത്യുവിന്റെയും മകനാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 050 456 97 22

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക