Image

ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ ഒന്നിച്ചണിനിരക്കാന്‍ ആഹ്വാനം ചെയ്ത് സാഹോദര്യ സംഗമം

Published on 15 July, 2017
ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ ഒന്നിച്ചണിനിരക്കാന്‍ ആഹ്വാനം ചെയ്ത് സാഹോദര്യ സംഗമം
 
കുവൈത്ത് സിറ്റി: മതന്യൂനപക്ഷങ്ങള്‍ക്കും ദലിതുകള്‍ക്കുമെതിരെ ആക്രമണങ്ങള്‍ തുടര്‍ക്കഥയാകുന്ന പശ്ചാത്തലത്തില്‍ മതേതര ജനാധിപത്യ വിശ്വാസികളെയും മനുഷ്യസ്‌നേഹികളെയും അണിനിരത്തി കെഐജി കുവൈത്ത് “ഫാഷിസ്റ്റ് വിരുദ്ധ സഹോദര്യ സംഗമം” സംഘടിപ്പിച്ചു. 

ജൂലൈ 14ന് വൈകുന്നേരം 5.30ന് അബാസിയ ടൂറിസ്റ്റിക് പാര്‍ക്കിന്? സമീപമുള്ള മറീന ഹാളില്‍ നടന്ന പരിപാടിയില്‍ പ്രമുഖ എഴുത്തുകാരനും വാഗ്മിയുമായ കെ.ഇ.എന്‍. കുഞ്ഞഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. ക്ലാസിക്കല്‍ ഫാസിസത്തേക്കാള്‍ അപകടകരവും ആഴത്തില്‍ വേരുകളുള്ളതുമാണ് ഇന്ത്യന്‍ ഫാസിസമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ ഭരണഘടന വിഭാവന ചെയ്യുന്ന മതനിരപേക്ഷ, ജനാധിപത്യ മൂല്യങ്ങള്‍ക്ക് കനത്ത ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. എല്ലാ ഭിന്നതകളും മാറ്റിവച്ച് ഈ വിപത്തിനെതിരെ ഒന്നിച്ചണിനിരക്കേണ്ടത് അനിവാര്യമാണ്? ഈ ഘട്ടത്തിലും നാം ഉണര്‍ന്ന് പ്രവര്ത്തിച്ച് പ്രതിരോധം ഉയര്‍ത്തിയില്ലെങ്കില്‍ രാജ്യത്തിന്റെ ഭാവി അപകടത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെഐജി പ്രസിഡന്റ് ഫൈസല്‍ മഞ്ചേരി അധ്യക്ഷത വഹിച്ചു. എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ ജോണ്‍ മാത്യൂ, കല കുവൈത്ത് ജനറല്‍ സെക്രട്ടറി ജെ. സജി, സീറോ മലബാര്‍ സഭ പ്രതിനിധി ജോര്‍ജ് കാലയില്‍, കല ആര്‍ട്ട് കുവൈത്ത് പ്രസിഡന്റ് സാംകുട്ടി തോമസ്, ഒഐസിസി പ്രതിനിധി കൃഷ്ണന് കടലുണ്ടി, ഐഎംസിസി ചെയര്‍മാന്‍ സത്താര്‍ കുന്നില്, കുവൈത്ത് കെ എംസിസി പ്രതിനിധി ബഷീര്‍ ബാത്ത, ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രതിനിധി സയ്യിദ് അബ്ദുറഹ്മാന്, കെകെഐസി ജനറല്‍ സെക്രട്ടറി ടി.പി. അബ്ദുല്‍ അസീസ്, ആം ആദ്മി സൊസൈറ്റി പ്രസിഡന്റ് മുബാറക് കാന്പ്രത്ത്, കെകഐംഎ വൈസ് ചെയര്മാന്‍ അബ്ദുല്‍ ഫത്താഹ് തയ്യില്, തനിമ ചെയര്‍മാന്‍ ബാബുജി ബത്തേരി, കേരള അസോസിയേഷന് കുവൈത്ത് പ്രതിനിധി ശ്രീംലാല്‍ മുരളി, വെല്‍ഫെയര്‍ കേരള കുവൈത്ത് വൈസ് പ്രസിഡന്റ് അനിയന്‍കുഞ്ഞ്, വനിതാ വേദി നേതാവ് ടോളി തോമസ്, ഇസ്ലാമിക് വിമന്‍സ് അസോസിയേഷന്‍ പ്രസിഡന്റ മഹ്ബൂബ അനീസ്, യൂത്ത് ഇന്ത്യ പ്രസിഡന്റ് സി.കെ. നജീബ്, ഇസ്?ലാമിക് കൗണ്‍സില്‍ നേതാവ് ഹംസ ബാഖവി, പി.സി.എഫ് പ്രതിനിധി അഹമ്മദ് കീരിത്തോട്, കെഐജി വൈസ് പ്രസിഡന്റ് സക്കീര്‍ ഹുസൈന് തുവ്വൂര്‍, ആക്ടിംഗ് ജനറല്‍ സെക്രട്ടറി എം.കെ. നജീബ്, വെസ്റ്റ് മേഖല പ്രസിഡന്റ് ഫിറോസ് ഹമീദ് എന്നിവര്‍ സംസാരിച്ചു. ഡോക്യുമെന്ററി അവതരണത്തിന് റഫീഖ് ബാബു, ജസീല്‍, ഫായിസ് എന്നിവര്‍ നേതൃത്വം നല്‍കി. 

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക