Image

റിയാദ് ചില്ല സര്‍ഗവേദി പ്രതിമാസ വായനാപരിപാടി സംഘടിപ്പിച്ചു

Published on 15 July, 2017
റിയാദ് ചില്ല സര്‍ഗവേദി പ്രതിമാസ വായനാപരിപാടി സംഘടിപ്പിച്ചു
 
റിയാദ്: പ്രസിദ്ധ മലയാള സാഹിത്യകാരന്‍ പെരുന്പടവം ശ്രീധരന്റെ“ഒരു സങ്കീര്‍ത്തനംപോലെ” എന്ന നോവലിനെ അടിസ്ഥാനമാക്കി കഥാകൃത്ത് സക്കറിയ തിരക്കഥയെഴുതി ഷൈനി ജേക്കബ് ബെഞ്ചമിന്‍ സംവിധാനം ചെയ്ത In Return: Just a Book” (പകരം, ഒരു പുസ്തകം മാത്രം) എന്ന ഡോക്യഫിക് ഷന്‍ ഫിലിം റിയാദ് ചില്ല സര്‍ഗവേദിയുടെ പ്രതിമാസ വായനാപരിപാടിയുടെ ഭാഗമായി പ്രദര്‍ശിപ്പിച്ചു.

45 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ സൗദി അറേബ്യയിലെ ആദ്യപ്രദര്‍ശനമാണിത്. വിശ്വപ്രസിദ്ധ റഷ്യന്‍ എഴുത്തുകാരന്‍ ദസ്തയേവ്‌സ്‌കിയും അദ്ദേഹത്തിന്റെ സ്‌റ്റെനോഗ്രാഫര്‍ ആയി ഏതാനും ദിവസങ്ങള്‍ ജോലിചെയ്ത അന്നയെന്ന പെണ്‍കുട്ടിയും തമ്മിലുള്ള പ്രണയബന്ധമാണ് “ഒരു സങ്കീര്‍ത്തനം പോലെ” യുടെ പ്രമേയം. താനൊരിക്കലും സന്ദര്‍ശിച്ചിട്ടില്ലാത്ത ഒരു ഭൂപ്രദേശത്തെയും തനിക്കപരിചിതമായ ഒരു കാലഘട്ടത്തെയും റഷ്യന്‍ സാഹിത്യത്തിലുള്ള പരിചയത്തിന്റെ പിന്‍ബലത്തില്‍ തികച്ചും ഭാവനാത്മകമായി ആവിഷ്‌കരിക്കുകയാണ് പെരുന്പടവം ശ്രീധരന്‍. 

പ്രദര്‍ശനത്തിനുശേഷം ഡോക്യൂമെന്ററിയെക്കുറിച്ചും ദസ്തയേവ്‌സ്‌കിയുടെ സര്‍ഗജീവിതത്തെക്കുറിച്ചുമുള്ള ചര്‍ച്ചയും നടന്നു. 

ഒരു സങ്കീര്‍ത്തനം പോലെ എന്ന നോവലിന്റെ പുനര്‍വായന പ്രിയ സന്തോഷ് നടത്തി. അന്നയുമായി ബന്ധപ്പെടുന്നതിന് കാരണമായ “ചൂതാട്ടക്കാരന്‍ “ എന്ന നോവെല്ലയുടെ രചനക്ക് ആസ്പദമായ ദസ്തയേവ്‌സ്‌കിയുടെ ആദ്യ യൂറോപ്പ് യാത്രയും ചൂതാട്ട അനുഭവങ്ങളും പോളിന സുസ്ലോവയെന്ന യുവതിയുമായുള്ള അദ്ദേഹത്തിന്റെ തീക്ഷ്ണപ്രണയവും ആകസ്മികമായ വേര്‍പിരിയലും പ്രതിപാദിക്കുന്ന “അ ംൃശലേൃ ശി വശെ ശോല” എന്ന ജോസഫ് ഫ്രാങ്കിന്റെ ബൃഹദ് ജീവചരിത്രത്തില്‍ നിന്നുള്ള ഏതാനും അധ്യായങ്ങള്‍ ആര്‍ മുരളീധരന്‍ അവതരിപ്പിച്ചു.

അന്നയുമായുള്ള വിവാഹത്തിനുശേഷം ദസ്തയേവ്‌സ്‌കിയുടെ 18671871 കാലഘട്ടത്തെ യൂറോപ്യന്‍ ജീവിതത്തെ ആവിഷ്‌കരിക്കുന്ന സോവിയറ്റ് എഴുത്തുകാരന്‍ ലയണിഡ് ട്‌സിപ്കിന്റെ നോവല്‍ “സമ്മര്‍ ഇന്‍ ബെഡന്‍ ബെഡന്റെ വായനാനുഭവം ഇക്ബാല്‍ കൊടുങ്ങല്ലൂര്‍ പങ്കുവച്ചു.

ടി.ആര്‍.സുബ്രഹ്മണ്യന്‍ തുടക്കം കുറിച്ച പരിപാടിയില്‍, ജയചന്ദ്രന്‍ നെരുവന്പ്രം, അനിത നസിം, റസൂല്‍ സലാം, സിജിന്‍ കോവല്ലൂര്‍, നിജാസ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു നൗഷാദ് കോര്‍മത്ത് മോഡറേറ്റര്‍ ആയി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക