Image

കുവൈത്ത് കെ എംസിസി സെമിനാര്‍ സംഘടിപ്പിച്ചു

Published on 15 July, 2017
കുവൈത്ത് കെ എംസിസി സെമിനാര്‍ സംഘടിപ്പിച്ചു
 
കുവൈത്ത് സിറ്റി: ഇന്ത്യയില്‍ നടക്കുന്ന ദളിത് ന്യൂനപക്ഷ പീഡനങ്ങള്‍ക്കെതിരെ കുവൈത്ത് കെ എംസിസി സെമിനാറും പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു.

ഫര്‍വാനിയ മെട്രോ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടി സയ്യിദ് നാസര്‍ അല്‍ മഷ്ഹൂര്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കുവൈത്ത് കെ എംസിസി പ്രസിഡന്റ് കെ.ടി.പി. അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. ഷറഫുദ്ദീന്‍ കണ്ണേത്ത്, നിസാര്‍ കെ.വി., ചാക്കോ ജോര്‍ജുട്ടി, ടി.പി. അബ്ദുല്‍ അസീസ്,ഷംസുദ്ദീന്‍ ഫൈസി, മനാഫ് മാത്തോട്ടം, ഫൈസല്‍ മഞ്ചേരി, അബ്ദുള്ള വടകര, സി.പി. അബ്ദുല്‍ അസീസ്, സുരേഷ് മാത്തൂര്‍, ഡോ.മുഹമ്മദ് അലി, ഹംസ പയ്യന്നൂര്‍, കേന്ദ്ര സെക്രട്ടറി സലാം ചെട്ടിപ്പടി, കുവൈത്ത് കെ എംസിസി മീഡിയ ജനറല്‍ കണ്‍വീനര്‍ എന്‍ജിനിയര്‍ മുഷ്താഖ് എന്നിവര്‍ സംസാരിച്ചു. കുവൈത്ത് കെ എംസിസി കേന്ദ്ര വൈസ് പ്രസിഡന്റ് മുഹമ്മദ് അസ് ലം കുറ്റിക്കാട്ടൂര്‍ വിഷയം അവതരിപ്പിച്ചു. മുന്‍ കേന്ദ്ര ജനറല്‍ സെക്രട്ടറി ബഷീര്‍ ബാത്ത മോഡറേറ്ററായിരുന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക