Image

ജയിലിലെത്താന്‍ വൈകി; ദിലീപിന്‌ രാത്രി ഭക്ഷണം ലഭിച്ചില്ല

Published on 16 July, 2017
ജയിലിലെത്താന്‍  വൈകി; ദിലീപിന്‌ രാത്രി ഭക്ഷണം ലഭിച്ചില്ല
ആലുവ: നടിയെആക്രമിച്ച കേസില്‍ കോടതി ജാമ്യം നിഷേധിച്ചതിനെത്തുടര്‍ന്ന്‌ വീണ്ടും സബ്‌ ജയിലിലെത്തിയ നടന്‍ ദിലീപിന്‌ ഇന്നലെ രാത്രി ഭക്ഷണം ലഭിച്ചില്ല.അങ്കമാലി മജിസ്‌ട്രേറ്റ്‌ കോടതിയില്‍ നിന്നും ശനിയാഴ്‌ച വൈകിട്ട്‌ 5.35നാണ്‌ ദിലീപിനെ ആലുവ സബ്‌ജയിലില്‍ എത്തിച്ചത്‌. 

എന്നാല്‍ അതിന്‌ മുന്‍പെ തന്നെ തടവുകാര്‍ക്കായുള്ള രാത്രി ഭക്ഷണം നല്‍കിക്കഴിഞ്ഞിരുന്നു. ഈ സമയം കോടതിയിലായതിനാല്‍ ദീലീപിന്റെ പേര്‌ ഭക്ഷണത്തിനായി കണക്കിലടുത്തിരുന്നില്ല. നേരത്തെ കിടന്ന രണ്ടാം നമ്പര്‍ സെല്ലില്‍ തന്നെയായിരുന്നു ദിലീപ്‌ ഇന്നലെ വീണ്ടുമെത്തിയത്‌.


ഓരോരുത്തര്‍ക്കും കൃത്യമായ അളവിലുള്ള ഭക്ഷണമേ പാകം ചെയ്യൂവെന്നതിനാല്‍ ഭക്ഷണം ബാക്കി വരുന്ന പതിവില്ല. അതുകൊണ്ട്‌ ദിലീപിനായുള്ള ഭക്ഷണം ലഭ്യമായതുമില്ല.
സെല്ലിലെ തടവുകാരിലൊരാള്‍ കഴിക്കാന്‍ തനിക്ക്‌ ലഭിച്ച ഭക്ഷണം ദിലീപുമായി പങ്കുവെക്കാമെന്ന്‌ പറഞ്ഞെങ്കിലും താരം അത്‌ നിരസിക്കുകയായിരുന്നുവത്രേ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക