Image

നടിയെ ആക്രമിച്ച കേസ്‌; ജാമ്യം നേടിയെടുക്കുന്നതിനായി ദിലീപ്‌ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു

Published on 16 July, 2017
നടിയെ ആക്രമിച്ച കേസ്‌; ജാമ്യം നേടിയെടുക്കുന്നതിനായി ദിലീപ്‌ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു
കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപ്‌ ജാമ്യം നേടിയെടുക്കുന്നതിനായി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു. ഇന്നു കോടതി അവധി ആയതിനാല്‍ ജാമ്യാപേക്ഷ നാളെ നല്‍കിയേക്കുമെന്ന്‌ സൂചന. ദിലീപിന്റെ ജാമ്യാപേക്ഷ കഴിഞ്ഞദിവസം അങ്കമാലി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതി തള്ളിയതിനെത്തുടര്‍ന്നാണ്‌ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത്‌. അതേസമയം ഹൈക്കോടതിയിലും ദിലീപിന്റെ ജാമ്യാപേക്ഷയെ എതിര്‍ക്കാനൊരുങ്ങുകയാണ്‌ പൊലീസ്‌.

ദിലീപിനെന്‌ ജാമ്യം അനുവദിക്കരുതെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചുകൊണ്ടാണ്‌ കോടതി വിധി. അതേസമയം, ഒളിവില്‍പോയ മാനേജര്‍ അപ്പുണ്ണിയെയും അഭിഭാഷകന്‍ പ്രതീഷ്‌ ചാക്കോയെയും കണ്ടെത്താനിള്ള ശ്രമം പൊലീസ്‌ ഊര്‍ജിതമാക്കി. അപൂര്‍വങ്ങളില്‍ അപൂര്‍വമായ പീഡനക്കേസാണിതെന്നു നിയമവൃത്തങ്ങള്‍ വിലയിരുത്തുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക