Image

വിവാഹ മോചനത്തിന്‌ ശേഷം മുകേഷും സരിതയും ആദ്യമായി ഒരുമിച്ചു

Published on 16 July, 2017
വിവാഹ മോചനത്തിന്‌ ശേഷം മുകേഷും സരിതയും ആദ്യമായി ഒരുമിച്ചു
 പ്രേക്ഷകര്‍ക്ക്‌ ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളും എംഎല്‍എയുമായ മുകേഷും ആദ്യഭാര്യ സരിതയും വര്‍ഷങ്ങള്‍ക്ക്‌ ശേഷം ഒരു ചടങ്ങിന്‌ വേണ്ടി ഒരുമിച്ചു. ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട്‌ ആരോപണങ്ങളും  മുകേഷിന്റെ പങ്കിനെക്കുറിച്ചുള്ള ആരോപണങ്ങളും ഉയര്‍ന്നുവരുന്നതിനിടയിലാണ്‌ നായകനായി അരങ്ങറുന്നമൂത്ത പുത്രന്‍ ഡോക്ടര്‍ ശ്രാവണിന്‌ പിന്തുണ നല്‍കാനായി ഇരുവരും എത്തിയത്‌. 

അച്ഛന്റേയും അമ്മയുടേയും പാത പിന്തുടര്‍ന്ന്‌ സിനിമയില്‍ തുടക്കം കുറിക്കുന്ന ശ്രാവണിന്‌ ആശംസ നേരാനായാണ്‌ ഇരുവരും എത്തിയത്‌. മുകേഷിനൊപ്പം ഭാര്യയായ മേതില്‍ ദേവികയും ചടങ്ങിനെത്തിയിരുന്നു. 


തിരുവനന്തപുരം മസ്‌കറ്റ്‌ ഹോട്ടലില്‍ വെച്ച്‌ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ്‌ സ്വിച്ചോണ്‍ കര്‍മ്മം നിര്‍വഹിച്ചത്‌. മുകേഷിന്റെ അമ്മ വിജയകുമാരി, ചിത്രത്തില്‍ നായികയായി എത്തുന്ന അഹാന, മധു, രാഘവന്‍, ശ്രീനിവാസന്‍, ഷാജി കൈലാസ്‌, ആനി, വിജി തമ്പി, മണിയന്‍പിള്ള രാജു, മേനക, സുരേഷ്‌ കുമാര്‍ തുടങ്ങിയവരും ചടങ്ങിനെത്തിയിരുന്നു. 

 ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പുകയുന്നതിനിടയിലാണ്‌ അകല്‍ച്ച മാറ്റി വെച്ച്‌ മുകേഷും സരിതയും വര്‍ഷങ്ങള്‍ക്ക്‌ ശേഷം ഒരു ചടങ്ങിന്‌ വേണ്ടി ഒരുമിച്ചെത്തിയത്‌. 

സാള്‍ട്ട്‌ മാംഗോ ട്രീക്ക്‌ ശേഷം രാജേഷ്‌ നായര്‍ സംവിധാനം ചെയ്യുന്ന സിനിമയായ കല്യാണത്തിലാണ്‌ ശ്രാവണ്‍ അഭിനയിക്കുന്നത്‌.   ഒ മാധവന്റേയും വിജയകുമാരിയുടേയും മകനായ മുകേഷ്‌ മാതാപിതാക്കളുടെ പാത പിന്തുടര്‍ന്നാണ്‌ കലാരംഗത്തേക്ക്‌ എത്തിയത്‌. മുകേഷിന്റെ സഹോദരിയും കലാരംഗത്ത്‌ സജീവമാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക