Image

സന്തോഷവതിയാണ്‌ : ഉര്‍വശി പറയുന്നു.

Published on 16 July, 2017
സന്തോഷവതിയാണ്‌ :  ഉര്‍വശി പറയുന്നു.
 മനോജ്‌ കെ ജയനുമായുള്ള ദാമ്പത്തിക തകര്‍ച്ച ഉര്‍വശിയെ വല്ലാതെ ബാധിച്ചിരുന്നു. ജീവിതത്തില്‍ താളപ്പിഴ സംഭവിച്ചതോടെ കരിയറിലും താരത്തിന്‌ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. സിനിമകളെല്ലാം പരാജയങ്ങളായതോടെ അവസരങ്ങളും ഇല്ലാതായി.

എന്നാല്‍ ഇപ്പോള്‍ ഉര്‍വശി ഒരുപാട്‌ സന്തോഷവതിയും സന്തുഷ്ടയുമാണ്‌. എല്ലാ പിന്തുണയും നല്‍കുന്നൊരു കുടുംബ ജീവിതം ഇപ്പോഴുണ്ട്‌ എന്ന്‌ ഒരു മാധ്യമത്തിന്‌ നല്‍കിയ അഭിമുഖത്തില്‍ ഉര്‍വശി പറയുന്നു. 

കുഞ്ഞുണ്ടായതിന്‌ ശേഷം ജീവിതം ആകെ മാറി. ഇപ്പോള്‍ മകന്റെ വളര്‍ച്ച ആസ്വദിയ്‌ക്കുകയാണ്‌ താന്‍ എന്നാണ്‌ ഉര്‍വശി പറയുന്നത്‌.  ഭര്‍ത്താവിന്റെ ഭാഗത്തു നിന്നും ഉര്‍വശിയ്‌ക്ക്‌ നല്ല പിന്തുണ ലഭിയ്‌ക്കുന്നുണ്ടത്രെ. അതുകൊണ്ട്‌ തന്നെ സിനിമയില്‍ പൂര്‍ണമായും ശ്രദ്ധിക്കാനും കഴിയുന്നുണ്ട്‌ എന്നാണ്‌ നടി പറയുന്നത്‌. 

ജീവിതത്തില്‍ മാറ്റം വന്നപ്പോള്‍ അത്‌ കരിയറിനെയും സഹായിക്കുന്നു.  സിനിമയില്‍ ജോലി ചെയ്യുന്ന ഒരാള്‍ക്ക്‌ ഡിമാന്റുള്ളപ്പോള്‍ നല്ല പ്രതിഫലം കിട്ടും. അവസരങ്ങള്‍ കുറയുമ്പോള്‍ കിട്ടുന്ന തുകയിലും കുറവുണ്ടാവും. ഇപ്പോള്‍ ഞാന്‍ സംതൃപ്‌തയാണ്‌.  ഇപ്പോള്‍ എനിക്ക്‌ ലഭിച്ചുകൊണ്ടിരിയ്‌ക്കുന്ന അവസരങ്ങള്‍ എത്രനാള്‍ ഉണ്ടാവും എന്നറിയില്ല. ഇപ്പോഴുള്ള ജീവിതത്തില്‍ താന്‍ സന്തോഷവതിയാണ്‌ . ഉര്‍വശി പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക