Image

റിമകല്ലിങ്കലിനെതിരെ കേസ് റജിസ്റ്റര്‍ ചെയ്യണമെന്ന ആവശ്യം ശക്തം

Published on 16 July, 2017
റിമകല്ലിങ്കലിനെതിരെ കേസ് റജിസ്റ്റര്‍ ചെയ്യണമെന്ന ആവശ്യം ശക്തം

കൊച്ചിയില്‍ ആക്രമിക്കപ്പെട്ട യുവനടിയുടെ പേര് വെളിപ്പെടുത്തിയ നടിയും വിമണ്‍ ഇന്‍ സിനിമ കളക്ടീവ് എന്ന സംഘടനയിലെ അംഗവുമായ റിമ കല്ലിങ്കലും വിവാദത്തില്‍. പിന്തുണച്ചാണെങ്കിലും ഫേസ്ബുക്ക് പേജില്‍ നടിയുടെ പേര് വെളിപ്പെടുത്തിയ റിമയ്‌ക്കെതിരെയും കേസ് എടുക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

നേരത്തെ ചില നടന്‍മാര്‍ നടിയുടെ പേര് വെളിപ്പെടുത്തിയത് വന്‍ വിവാദമായിരുന്നു. ഇക്കാര്യത്തില്‍ വിമണ്‍ ഇന്‍ കളക്ടീവ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെ നടിയുടെ പേര് വെളിപ്പെടുത്തിയ നടന്‍ അജു വര്‍ഗ്ഗീസിനെതിരെ പൊലീസ് കേസെടുത്തിരിക്കുകയാണ്. ഇന്ന് അജുവിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. അജുവിന്റെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നാണ് വിവരം. ചാനല്‍ ചര്‍ച്ചയ്ക്കിടെ നടിയുടെ പേര് പറഞ്ഞ തിരക്കഥാകൃത്ത് എസ്എന്‍ സ്വാമിയെയും ഇന്ന് പൊലീസ് ചോദ്യം ചെയ്തിരുന്നു.

അതിനിടെയാണ് റിമയും നടിയുടെ പേര് വെളിപ്പെടുത്തിയത്. ഇതിനെതുടര്‍ന്ന് റിമയ്‌ക്കെതിരെ കേസ് എടുക്കണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുകയാണ്. റിമയുടെ പോസ്റ്റിന് താഴെ വരുന്ന കമന്റുകളിലും ഈ ആവശ്യം ഉയരുന്നുണ്ട്. അതേസമയം, അബദ്ധം മനസിലാക്കിയ ഉടനെ റിമ പോസ്റ്റില്‍ നിന്നും നടിയുടെ പേര് നീക്കം ചെയ്തിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക