Image

കോളിവുഡില്‍ ചുവടുവയ്ക്കാന്‍ ഫഹദ്

Published on 16 July, 2017
കോളിവുഡില്‍ ചുവടുവയ്ക്കാന്‍ ഫഹദ്


മലയാളത്തിന്റെ യുവതാരം ഫഹദ് ഫാസില്‍ തമിഴ് സിനിമയിലും അരങ്ങേറ്റം കുറിക്കുകയാണ്. മോഹന്‍ രാജ് സംവിധാനം ചെയ്യുന്ന വേലൈക്കാരന്‍ എന്ന ചിത്രത്തിലൂടെയാണ് ഫഹദിന്റെ തമിഴ് അരങ്ങേറ്റം. ശിവകാര്‍ത്തികേയനാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്.

ചിത്രത്തില്‍ ആദി എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. ഫഹദ് തന്നെയാണ് കഥാപാത്രത്തിന് ശബ്ദം നല്‍കിയിരിക്കുന്നത് എന്ന പ്രത്യേകത കൂടി വേലൈക്കാരനുണ്ട്. ചിത്രത്തില്‍ വില്ലനായാണ് ഫഹദ് എത്തുന്നതെന്നാണ് വിവരം. നയന്‍താര, സ്‌നേഹ, പ്രകാശ് രാജ്, തമ്പി രാമയ്യ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

24 എഎം സ്റ്റുഡിയോസിന്റെ ബാനറില്‍ ആര്‍ ഡി രാജ നിര്‍മ്മിക്കുന്ന ചിത്രത്തിന് സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. സെപ്റ്റംബര്‍ 29 ന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് സൂചന.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക