Image

ദിലീപിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് അപ്രത്യക്ഷമായി

Published on 16 July, 2017
ദിലീപിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് അപ്രത്യക്ഷമായി

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് അപ്രത്യക്ഷമായി. മലയാളത്തിലെ ഒരു കുറ്റവാളിയുടെ വെബ്‌സൈറ്റെന്ന വിവരണമാണ് ഗൂഗിളില്‍ ലഭ്യമാകുന്നത്.

WWW.dileeponline.com എന്ന വെബ്‌സൈറ്റായിരുന്നു ദിലീപിന്റേത്. ദിലീപിന്റെ ജീവിതവും, സിനിമിയും കരിയര്‍ നേട്ടങ്ങളുമൊക്കെയായിരുന്നു വെബ്‌സൈറ്റില്‍ എണ്ണമിട്ട് പറഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം വരെ സജീവമായിരുന്ന വെബ്‌സൈറ്റ് ഇപ്പോള്‍ അപ്രത്യക്ഷമാണ്.

വെബ്‌സൈറ്റ് തിരയുന്ന ഗൂഗിള്‍ പേജില്‍ അഡ്രസ് നല്‍കിയാല്‍ വിവരണങ്ങള്‍ ലഭ്യമാകുന്നിടത്ത് രേഖപ്പെടുത്തിയിരിക്കുന്നതാവട്ടെ മലയാളത്തിലെ ക്രിമനല്‍ ദിലീപിന്റെ ഔദ്യോഗിക വെബ്‌സൈറ്റെന്നാണ്. പിന്നീട് പേജിലേക്ക് കടക്കാന്‍ കഴിയില്ല.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക