Image

ആക്രമിക്കപ്പെട്ട നടിയെ എന്റെ അമ്മയുടെയോ മകളുടെയോ പേരു വിളിക്കു; കമല്‍ ഹസ്സന്‍

Published on 16 July, 2017
ആക്രമിക്കപ്പെട്ട നടിയെ എന്റെ അമ്മയുടെയോ മകളുടെയോ പേരു വിളിക്കു; കമല്‍ ഹസ്സന്‍
കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയതിനെ ന്യായീകരിച്ച് നടന്‍ കമല്‍ ഹസ്സന്‍. നിങ്ങള്‍ ആവശ്യപ്പെടുകയാണെങ്കില്‍ മാപ്പുപറയാം. ആരും നിയമത്തിന് അതീതരല്ലെന്ന് പറഞ്ഞ കമല്‍ അവരെ എന്റെ അമ്മയുടെയോ മകളുടെയോ പേരു വിളിക്കു എന്നും കമല്‍ ട്വിറ്ററില്‍ കുറിച്ചു.

പെണ്‍കുട്ടിക്കുവേണ്ടി വാദിക്കുന്നവരെ ശിക്ഷിക്കുകയും ക്രിമിനലുകളെ വിട്ടുകളയുകയുമാണു നിങ്ങള്‍ ചെയ്യുന്നത്. അവരുടെ പേരു പറയാന്‍ പാടില്ലേ?. ഈ പോരാട്ടം മുന്നോട്ടുകൊണ്ടുപോകേണ്ടതുണ്ടെന്നും ദേശീയ വനിതാ കമ്മിഷന്റെ നോട്ടിസിനു പിന്നാലെ അദ്ദേഹം പറഞ്ഞു.

അതേസമയം, നടിയുടെ പേരു പരസ്യമാക്കിയതിനു പിന്നില്‍ കമലിന്റെ പുരുഷാധിപത്യ മനോഭാവമാണെന്നു കമ്മിഷന്‍ അധ്യക്ഷ ലളിത കുമാരമംഗലം കുറ്റപ്പെടുത്തി. കഴിഞ്ഞദിവസം നടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനിടെയാണു കമല്‍ഹാസന്‍ അവരുടെ പേരു പരാമര്‍ശിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക